ക്രിക്കറ്റ് ലോകം ഏറെ ആവേശപൂർവ്വം നോക്കികണ്ട ടി :20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കിവീസിനെ എട്ട് വിക്കറ്റിന് വീഴ്ത്തി മറ്റൊരു ലോകകപ്പ് കിരീടം കൂടി കരസ്ഥമാക്കി ഓസ്ട്രേലിയൻ ടീമിന്റെ മാസ്സ് എൻട്രി. ലോകകപ്പിലേക്ക് ഏഴാം റാങ്കുകാരായി എത്തി പിന്നീട് ടി :20 ലോകകപ്പ് കിരീടത്തിലേക്ക് എത്തിയ ആരോൺ ഫിഞ്ചിന്റെയും ടീമിന്റെയും നേട്ടം എല്ലാവരിലും നിന്നും കയ്യടികൾ നേടുകയാണ്. ബംഗ്ലാദേശിൽ അടക്കം വമ്പൻ ടി :20 പരമ്പരകൾ തോറ്റ ഈ ഓസ്ട്രേലിയൻ ടീമിന് ഒരുവേള മുൻ ഓസ്ട്രേലിയൻ താരങ്ങൾ പോലും കിരീട സാധ്യത കല്പിച്ചിരുന്നില്ല. എന്നാൽ എല്ലാ അർഥത്തിലും എതിരാളികളെ എല്ലാം തകർത്താണ് ഈ ഓസ്ട്രേലിയൻ ടീം കുതിപ്പ് എന്നതും ശ്രദ്ദേയം.മുൻപ് 2009ലെ ചാമ്പ്യൻസ് ട്രോഫി,2015ലെ ഏകദിന ലോകകപ്പ് ഫൈനൽ എന്നിങ്ങനെ അവസരങ്ങളിൽ ഓസ്ട്രേലിയയോട് തോറ്റ ന്യൂസിലാൻഡ് ടീമിന് മറ്റൊരു ഫൈനലിലും തോൽവിയാണ് വിധി സമ്മാനിച്ചത്.
അപൂർവ്വമായ അനേകം ചില റെക്കോർഡുകൾ കൂടി ഇന്നലത്തെ ഈ ഫൈനലിൽ പിറന്നു. ഇന്നലെത്തെ മത്സരത്തിൽ ജയിച്ചതോടെ ഐസിസി ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടി :20 ലോകകപ്പ് എന്നിവ നേടുന്ന ഒരു ടീമായി ഓസ്ട്രേലിയ മാറി.കൂടാതെ ടി :20 ലോകകപ്പ് ഫൈനലിൽ ഏറ്റവും ഉയർന്ന സ്കോർ മറികടന്നാണ് ഓസ്ട്രേലിയൻ ടീം കിരീടധാരണം. ടൂർണമെന്റിൽ 289 റൺസ് അടിച്ചെടുത്താണ് ഓസ്ട്രേലിയൻ ടീം ഓപ്പണർ വാർണർ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയത്. ലോകകപ്പ് നേടിയ ടീമിലെ താരം ഈ നേട്ടം ടി :20 ലോകകപ്പിൽ നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. കൂടാതെ ഒരു ടി :20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ബാറ്റ്‌സ്മാൻ നേടുന്ന എറ്റവും ഉയർന്ന റൺസ് എന്ന നേട്ടവും വാർണറുടെ പേരിലായി.
അതേസമയം കിരീടം നേടിയ ഓസീസ് താരങ്ങളായി മിച്ചൽ മാർഷ്, ജോഷ് ഹെസൽവുഡ് എന്നിവർ അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി :20 ലോകകപ്പ് എന്നിവ നേടിയ ക്രിക്കറ്റ് താരങ്ങളായി മാറി. ഇതുവരെ ഇന്ത്യൻ താരം യുവരാജ് സിംഗ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഒപ്പം ടി :20 വേൾഡ് കപ്പ് ഫൈനലിലെ ഏറ്റവും ഫാസ്റ്റസ്റ്റ് ഫിഫ്റ്റി എന്നുള്ള നേട്ടവും ഓസ്ട്രേലിയൻ താരം മിച്ചൽ മാർസഷ് സ്വന്തമാക്കി. വെറും 31 പന്തിലാണ് താരം ഫിഫ്റ്റി നേടിയത്.നേരത്തെ ആദ്യം ബാറ്റ് ചെയ്യവേ ഒരു നായകൻ ടി :20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കിവീസ് നായകനായ വില്യംസൺ അടിച്ചെടുത്തിരുന്നു.