എനിക്ക് ഇന്ത്യയുടെ ബെൻ സ്റ്റോക്സാകണം :ആഗ്രഹം വെളിപ്പെടുത്തി വെങ്കടേഷ് അയ്യർ

IMG 20211115 093008 scaled

ക്രിക്കറ്റ്‌ ലോകത്തുനിന്നും വളരെ അധികം വിമർശനമാണ് ടി :20 ലോകകപ്പിലെ വൻ തോൽവിക്കും സെമി ഫൈനൽ പൊലും കാണാതെയുള്ള മടക്കത്തിന് ശേഷം ടീം ഇന്ത്യ കേൾക്കേണ്ടി വന്നത്. ഇത്തവണ ടി :20 ലോകകപ്പ് കിരീടം നേടുമെന്ന് എല്ലാവരും തന്നെ പ്രതീക്ഷിച്ച ഇന്ത്യൻ ടീം സൂപ്പർ 12 റൗണ്ടിൽ തന്നെ പുറത്തായത് കനത്ത നിരാശയാണ് നൽകിയത്. ടി :20 ലോകകപ്പിന് പിന്നാലെ പ്രഖ്യാപിച്ച ഈ മാസം 17ന് ആരംഭിക്കുന്ന കിവീസിന് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ് പുത്തൻ മാറ്റങ്ങൾക്കുള്ള ഒരു സൂചനയായി മാറുന്നതും എല്ലാം തന്നെ അതുകൊണ്ടാണ്.

ഋതുരാജ് ഗെയ്ക്ഗ്വാദ്, ആവേശ് ഖാൻ, വെങ്കടേഷ് അയ്യർ, ഹർഷൽ പട്ടേൽ തുടങ്ങിയ പുതുമുഖ താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്യുമ്പോൾ ടീം സെലക്ഷൻ കമ്മിറ്റി ഉദ്ദേശിക്കുന്നത് അതാണ്‌. എല്ലാ ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും ഇത്തവണ ഐപിഎല്ലിലെ ഗംഭീര പ്രകടനത്താൽ കയ്യടികൾ സ്വന്തമാക്കിയ താരമാണ് വെങ്കടേഷ് അയ്യർ. താരം ആദ്യമായി ടീം ഇന്ത്യയുടെ കുപ്പായം അണിയുമ്പോൾ പ്രതീക്ഷകൾ ധാരാളമാണ്.

മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും നേരിടുന്ന സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യക്ക്‌ പകരമായി വളർത്തി കൊണ്ട് വരുവാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്ന താരം തന്റെ ആഗ്രഹവും അഭിപ്രായങ്ങളും വിശദമാക്കുകയാണ് ഇപ്പോൾ. ഐപിഎല്ലിൽ കൊൽക്കത്ത ടീം തനിക്ക് നൽകിയത് മികച്ച അവസരങ്ങൾ മാത്രമാണെന്ന് പറഞ്ഞ വെങ്കടേഷ് അയ്യർ ഇന്ത്യൻ ജേഴ്സിയിലേക്ക് താൻ എത്തുമ്പോൾ പ്രതീക്ഷകൾ ധാരാളമാണ് എന്നും വ്യക്തമാക്കുന്നുണ്ട്. ഇത്തവണ ഐപിൽ സീസണിൽ നാല് ഫിഫ്റ്റികൾ അടക്കം 370 റൺസാണ് വെങ്കടേഷ് അയ്യർ അടിച്ചെടുത്തത്. കൂടാതെ മൂന്ന് വിക്കറ്റുകളും അരങ്ങേറ്റ സീസണിൽ താരം വീഴ്ത്തി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
images 2021 11 15T092912.077

തനിക്ക് ഇംഗ്ലണ്ട് സൂപ്പർ താരമായ ബെൻ സ്റ്റോക്സ് പോലെ കളിക്കാനാണ് വളരെ അധികം ആഗ്രഹമെന്ന് പറഞ്ഞ യുവ താരം എന്താണോ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനായി മൂന്ന് ഫോർമാറ്റിലും ചെയ്യുന്നത് അതേ റോൾ ഇന്ത്യക്കായി നിർവഹിക്കണമതാണ് ആഗ്രഹമെന്നും വ്യക്തമാക്കി. “എന്താണോ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് തന്റെ ടീമുകൾക്കായി ചെയ്യുന്നത് അത്‌ എക്കാലവും വളരെ മികച്ചതാണ്. മൂന്ന് ഫോർമാറ്റിലും അതേ മികവ് ആവർത്തിക്കുക ശ്രമകരമാണ്‌. അദ്ദേഹത്തെ പോലെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും തിളങ്ങാനാണ് ഞാനും ആഗ്രഹിക്കുന്നത്.ബാറ്റിങ്ങിൽ കൂടാതെ ബൗളിങ്ങിൽ, സ്ലിപ്പിൽ ഫീൽഡർ റോളിൽ എല്ലാം എനിക്ക് തിളങ്ങണം “വെങ്കടേഷ് അയ്യർ വാചാലനായി

Scroll to Top