ക്രിക്കറ്റ് പ്രേമികളും എല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരും വളരെ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ വിജയി ആരെന്ന് അറിയുവാൻ ഇനി ദിവസങ്ങൾ മാത്രം. ഒന്നാം ക്വാളിഫയർ മത്സരത്തിൽ ചെന്നൈ : ഡൽഹി ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ നിർണായകമായിട്ടുള്ള പോരാട്ടങ്ങളിൽ കളിക്കാനുള്ള തീവ്രമായ പരിശീലനത്തിലാണ് ബാംഗ്ലൂർ, കൊൽക്കത്ത ടീമുകൾ. അതേസമയം ഇത്തവണ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടന മികവിനാൽ എല്ലാവരെയും അമ്പരപ്പിച്ച ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം.ഐപിഎല്ലിലെ പതിവ് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഐപിൽ സീസണിൽ ഒരുവിധ ആശങ്കകളും ബാംഗ്ലൂർ ടീമിനെയും ഒപ്പം ആരാധകരെയും അലട്ടുന്നില്ല. കൂടാതെ പേസ് ബൗളിംഗ് നിരക്ക് ഒപ്പം ചാഹൽ നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റ് മികച്ച ഫോമിൽ തുടരുന്നതും കോഹ്ലിക്കും ഏറെ ആശ്വാസമാണ്.
ഐപിൽ ചരിത്രത്തിൽ ഇതുവരെ ഒരു തവണ പോലും കിരീടം നേടുവാനായി കഴിയാത്ത ടീമാണ് ബാംഗ്ലൂർ. ഡിവില്ലേഴ്‌സ് അടക്കം പ്രമുഖ താരങ്ങൾ ടീമിന്റെ മുഖ്യ സ്‌ക്വാഡിലുണ്ട് എങ്കിലും പടിക്കൽ കലം ഉടക്കുന്ന ടീം എന്നൊരു വിമർശനം കൂടി ബാംഗ്ലൂർ ടീമിനെതിരെ ഉയരാറുണ്ട്. ഈ സീസൺ ശേഷം ബാംഗ്ലൂർ ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് ആഴ്ചകൾ മുൻപ് വിരാട് കോഹ്ലി തുറന്ന് പറഞ്ഞിരുന്നു. ഇതവണ കിരീടം നേടി ക്യാപ്റ്റൻസി ഒഴിയാനുള്ള തയ്യാറെടുപ്പിൽ കോഹ്ലി സജീവമാകുമ്പോൾ ഇത്തവണ കിരീടം ബാംഗ്ലൂർ ടീം ഉയർത്തുമെന്നൊരു വമ്പൻ പ്രവചനം നടത്തുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ ലാൻസ് ക്ലൂസ്നർ. ഇത്തവണ ഐപിൽ കിരീടം കോഹ്ലിയുടെ കൈകളിൽ എത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.
“എന്ത് ശക്തമാണ് ബാംഗ്ലൂർ ടീം. അവർ ഇതുവരെ ഐപിഎല്ലിൽ കിരീടം നേടിയ ടീമല്ല എന്ന് അറിയുമ്പോൾ നമുക്ക് എല്ലാം ഞെട്ടലുണ്ടാകും. ബാംഗ്ലൂർ ടീം എന്താണ് കിരീടം നേടിയിട്ടില്ലാത്തതെന്നും എനിക്ക് മനസ്സിലാകുന്നില്ല.ഇത്തവണ ഐപിൽ സീസണിൽ വിരാട് കോഹ്ലിയും ടീമും കിരീടം നേടി ചരിത്രം മാറ്റി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാംഗ്ലൂർ കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിസന്ധികൾ എല്ലാം നേരിടാൻ ബാംഗ്ലൂർ ടീമിന് കൂടി സാധിക്കണം “മുൻ താരം പറഞ്ഞു
മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചിട്ടും അവര്‍ക്ക് ജയിക്കാനായില്ല. 2009ല്‍ അനില്‍ കുംബ്ലെയ്ക്ക് കീഴിലാണ് ആദ്യമായി ഫൈനലിലെത്തുന്നത്. അന്ന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനോട് തോല്‍ക്കുകയായിരുന്നു. 2011ല്‍ ഒരിക്കല്‍കൂടി ഫൈനലിലെത്തി. മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെട്ടോറിയാണ് അന്ന് ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 58 റണ്‍സിന് പരാജയപ്പെട്ടു. 2016ല്‍ വിരാട് കോലിക്ക് കീഴില്‍ വീണ്ടും ഫൈനലില്‍ പ്രവേശിച്ചു. ഇത്തവണ വില്ലനായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു
നിലവില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് ക്ലൂസ്‌നര്‍. കോച്ചിംഗില്‍ ലെവല്‍-4 സര്‍ട്ടിഫിക്കറ്റുള്ള ക്ലൂസ്‌നര്‍ മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ അക്കാദമി കണ്‍സള്‍ട്ടന്റ്, ടെസ്റ്റ്- ടി20 ടീമുകളുടെ ബാറ്റിംഗ് കോച്ച്, ഡോള്‍ഫിന്‍സിന്റെ മുഖ്യ പരിശീലകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.