ഇത്തവണത്തെ ഐസിസി ടി :20 ക്രിക്കറ്റ് ലോകകപ്പിൽ എല്ലാവരും പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റ്‌സ്മാനായ മാക്സ്വെല്ലിന് ടീമിനായി പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിനായി വളരെ മികച്ച പ്രകടനം പുറത്തെടുത്ത ശേഷം ഓസ്ട്രേലിയക്കായി കളിക്കാനെത്തി എങ്കിലും നിരാശയാണ് മാക്സ്വല്ലിൽ നിന്നും ലഭിച്ചത്. ഇക്കഴിഞ്ഞ സീസണിൽ താരം 15 മത്സരങ്ങളിൽ നിന്നായി 513 റൺസാണ് അടിച്ചെടുത്തത്. മെഗാ ലേലത്തിനു മുന്നോടിയായി മാക്സ്വെലിനോ ടീമില്‍ നിലനിര്‍ത്തുമോ എന്നത് വ്യക്തമായിട്ടില്ലാ.
അതേസമയം മാക്സ്വെല്ലിന്‍റെ കാര്യത്തിൽ ബാംഗ്ലൂർ ടീം എന്താകും തീരുമാനിക്കുക എന്നുള്ള അഭിപ്രായം പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വരുന്ന ഐപിൽ പതിനഞ്ചാം സീസണിൽ ഏതൊക്കെ താരങ്ങളെ ബാംഗ്ലൂർ ടീം നിലനിർത്തുമെന്ന് പ്രവചിക്കുകയാണ് മുൻ താരം.നാല് താരങ്ങളെ ഓരോ ടീമും നിലനിർത്തിയാൽ വിരാട് കോഹ്ലിക്ക് പുറമേ ബാംഗ്ലൂർ ടീം ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. മാക്സ്വെല്ലിനെ ബാംഗ്ലൂർ നിലനിർത്തില്ല എന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.
“വിരാട് കോഹ്ലി, യൂസ്വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്, ദേവദത്ത് പടിക്കൽ എന്നിവർക്കാണ് ഞാൻ പ്രഥമമായ പരിഗണന നൽകുന്നത്. കൂടാതെ ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലിനും ഞാൻ സാധ്യതകൾ നൽകുന്നുണ്ട്.കഴിഞ്ഞ സീസണിൽ മാക്സ്വെൽ ഗംഭീരമായ പ്രകടനം പുറത്തെടുത്തു എങ്കിലും അയാളുടെ കാര്യത്തിൽ എനിക്ക് നൂറ് ശതമാനം ആത്മവിശ്വാസം ഇല്ല. മാക്സ്വെൽ വരുന്ന സീസണിൽ എങ്ങനെ പ്രകടനം കാഴ്ചവെക്കും എന്നതും ഒരു സംശയമാണ് “ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കി.
ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ഏബി ഡീവില്ലേഴ്സിന്‍റെ സേവനം ബാംഗ്ലൂരിനു ലഭിക്കില്ലാ. ലേലത്തിനു മുന്‍പ് ബാംഗ്ലൂര്‍ നിലനിര്‍ത്തും എന്ന് പ്രതീക്ഷിക്കപ്പെട്ട് താരമായിരുന്നു ഏബിഡി