ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരം മറ്റൊരു ടീമിനും നിര്‍ണായകമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ തോറ്റാല്‍ മാത്രമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു പ്ലേയോഫില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു. മത്സരത്തിനു മുന്‍പേ മുംബൈ ഇന്ത്യന്‍സിനു പിന്തുണ പ്രഖ്യാപിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എത്തിയിരിന്നു.
ബാംഗ്ലൂര്‍ താരങ്ങള്‍ ബയോ ബബിളില്‍ കഴിയുന്ന ഹോട്ടലില്‍ മത്സരത്തിന്‍റെ സ്ക്രീനിങ്ങ് നടത്തുന്നുണ്ടായിരുന്നു. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളുടെ ആവേശവും ഭാവങ്ങളും ഒപ്പിയെടുത്തു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
ഡല്‍ഹിയുടെ ഓരോ വിക്കറ്റ് വീണതും ആഘോഷിച്ച മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി, രോഹിത് ശര്‍മ്മ ഔട്ടായപ്പോള്‍ നിരാശയായി. എന്നാല്‍ ടിം ഡേവിഡ് എത്തി മുംബൈയെ വിജയത്തില്‍ എത്തിച്ചതോടെ ആവേശം അണപ്പോട്ടി. പ്ലേയോഫില്‍ എത്തിയതിനു ശേഷം ഗ്ലെന്‍ മാക്സ്വെല്‍ സഹതാരങ്ങള്‍ക്കായി ലഘു പ്രസംഗവും നടത്തി.
ഇന്നലെ ഡല്‍ഹി തോറ്റതോടെ നാലാം സ്ഥാനക്കാരായി ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തി. മൂന്നാം സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് പ്ലേ ഓഫില്‍ ബാംഗ്ലൂരിന്‍റെ എതിരാളികള്‍. മുംബൈയുടെ വിജയത്തിന് പിന്നാലെ മുന്‍ നായകന്‍ വിരാട് കോഹ്ലി മുംബൈക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തതും വൈറലായി.