റിഷഭ് പന്ത് മികച്ച ക്യാപ്റ്റന്‍ : നിര്‍ണായക തോല്‍വിക്ക് ശേഷം പിന്തുണ പ്രവാഹം

ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ 5 വിക്കെറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ് സീസൺ അവസാനിപ്പിച്ചപ്പോൾ നിർണായക കളിയിലെ തോൽവിയോടെ പ്ലേഓഫ് കാണാതെ ഡൽഹി പുറത്തായി. ഡൽഹി ക്യാപിറ്റൽസ് തോൽവിയോടെ പ്ലേഓഫ് കാണാതെ പുറത്തായപ്പോൾ ബാംഗ്ലൂർ ടീം നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ പ്ലേഓഫിലേക്ക് സ്ഥാനം നേടി.

അതേസമയം ഡൽഹി ടീമിന്റെ തോൽവിയിൽ ഏറ്റവും അധികം വിമർശനം നേരിടുന്നത് ക്യാപ്റ്റൻ റിഷാബ് പന്ത് തന്നെ. ക്യാപ്റ്റൻസി പിഴവുകളുമായി റിഷാബ് പന്ത് കളിയിൽ ഉടനീളം നിരാശപെടുത്തിയപ്പോൾ ടീമിന്റെ മോശം പ്രകടനവും ശ്രദ്ധേയമായി.

f4482a33 e235 4768 ac62 00debd32018f

ഇന്നലെ കളിയിൽ ബ്രെവിസിന്‍റെ ക്യാച്ച് കൈവിട്ട റിഷാബ് പന്ത് ശേഷം അറ്റാക്കിങ് ബാറ്റ്‌സ്മാനായ ടിം ഡേവിഡിന്‍റെ വിക്കെറ്റ് നേടാനുള്ള സുവർണ്ണ അവസരവും നഷ്ടമാക്കി. നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഡേവിഡ് എഡ്ജ് ആയി റിഷാബ് പന്ത് കൈകളിൽ എത്തിയെങ്കിലും ഓൺ ഫീൽഡ് അമ്പയർ ഔട്ട് സമ്മതിച്ചില്ല. എന്നാൽ റിവ്യൂ നൽകാൻ മടിച്ച റിഷാബ് പന്ത് ഡൽഹി ടീം തോൽവിക്കുള്ള കാരണമായി മാറി. അള്‍ട്രാ എഡ്ജ് പരിശോധനയിൽ താരത്തിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടിരുന്നു എന്നത് വ്യക്തമായിരുന്നു.

6930b1fa 8c07 483c a611 fee24c9154cd

എന്നാൽ റിഷാബ് പന്തിനെ മത്സരശേഷം പിന്തുണക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് കോച്ചായ റിക്കി പോണ്ടിങ്. “തീർച്ചയായും റിഷാബ് പന്ത് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻസിയുടെ ശരിയായ ചോയ്സ്. കഴിഞ്ഞവര്‍ഷം ഞങ്ങൾ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പ്ലേയോഫില്‍ തോറ്റു. നിർഭാഗ്യവശാൽ ഈ വർഷം ഒരിക്കൽ കൂടി പ്ലേ ഓഫ് നഷ്ടപ്പെട്ടു.ഞങ്ങളുടെ ക്യാപ്റ്റൻ പന്ത്, അവൻ ഒരു യുവതാരമാണ്. ഒരിക്കലും ഒരു ടി20 ടീമിന്റെ ക്യാപ്റ്റനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. അടുത്ത സീസണിൽ വീണ്ടും ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ വളരെ അധികം കാത്തിരിക്കുകയാണ്” ഡൽഹി കോച്ച് പറഞ്ഞു.

90dc9d5b 4fca 44c3 a9e1 877c880a0cb5

” റിഷാബ് പന്ത് മികച്ച ഒരു ക്യാപ്റ്റൻ ആണ്. അവന് ക്യാപ്റ്റൻ എന്നുള്ള നിലയിൽ മികച്ച കഴിവുണ്ട്. എങ്കിലും ഒരു കളിയിലെ സംഭവങ്ങൾ മാത്രം പേരിൽ അവനെ നമ്മൾ കുറ്റം പറയരുത്. ഇത്തരം സമയങ്ങളിൽ കൂടി ഞാനും പോയിട്ടുണ്ട്. ചില കളികളിൽ ചില നിർണായക നിമിഷങ്ങൾ നമുക്ക് എല്ലാ അർഥത്തിലും നഷ്ടമായേക്കാം ” രോഹിത് ശർമ്മ റിഷഭിനെ പിന്തുണച്ച് പറഞ്ഞു.