മുംബൈ ജേഴ്സിയിൽ മാക്സ് വെല്ലും കോഹ്ലിയും, ഫാഫും; വെളിപ്പെടുത്തലുമായി ടിം ഡേവിഡ്.

ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിലെ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കുവാൻ ഡൽഹിക്ക് വിജയം അനിവാര്യമായിരുന്നു. എല്ലാം നഷ്ടപ്പെട്ട അവസാനക്കാരായ മുംബൈ വിജയിക്കേണ്ടത് ബാംഗ്ലൂരിൻ്റെ ആവശ്യമായിരുന്നു.


കാരണം ഇന്നലെ മുംബൈയെ ഡൽഹി പരാജയപ്പെടുത്തിയിരുന്നങ്കിൽ പ്ലേഓഫ് കാണാതെ ബാംഗ്ലൂർ പുറത്താകുമായിരുന്നു. പക്ഷേ ആ നാണക്കേടിൽ നിന്നും രോഹിതും സംഘവും ബാംഗ്ലൂരിനെ രക്ഷിച്ചു. ഡൽഹിയെ പരാജയപ്പെടുത്തിയതോടെ ബാംഗ്ലൂർ പ്ലേ ഓഫ് സ്ഥാനമുറപ്പിച്ചു.

images 10 3


ഇപ്പോഴിതാ മത്സരശേഷം മുംബൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സിംഗപൂർ താരം ടിം ഡേവിഡ് നടത്തിയ വെളിപ്പെടുത്തലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മത്സരത്തിന് തൊട്ടുമുൻപായി ആർ സി ബി നായകൻ ഫാഫ് ഡ്യുപ്ലെസ്സി തനിക്ക് മെസ്സേജ് അയച്ചു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിൻറെ വാക്കുകൾ വായിക്കാം..

“ഇന്ന് രാവിലെ ഫാഫിൽ നിന്ന് എനിയ്ക്കൊരു മെസ്സേജ് ലഭിച്ചു. അതിൽ അവനും മാക്സ് വെല്ലം കോഹ്ലിയുമെല്ലാം മുംബൈ ജഴ്സി അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. ചിലപ്പോൾ വൈകാതെ തന്നെ ഞാനത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും.”- ടിം ഡേവിഡ് പറഞ്ഞു.