അഡ്‌ലൈഡിൽ ഞങ്ങൾ തോറ്റവർ എന്നൊരു തോന്നൽ ശേഷിച്ച പരമ്പരയിൽ ഞങ്ങളിൽ ഉണ്ടായില്ല : രവി ശാസ്ത്രിയെ പ്രശംസിച്ച്‌ വിഹാരി രംഗത്തെത്തി

ഓസീസിലെ  ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ഏറെ പ്രശംസ തേടിയെത്തിയ  ടീമാണ് ഇന്ത്യൻ ടീം .
സ്ഥിരം   നായകൻ കോഹ്‌ലിയുടെ അഭാവം , പരിക്കേറ്റ പ്രമുഖ  താരങ്ങളുടെ പരമ്പരയിലെ പിൻമാറ്റം  എന്നിവയടക്കം ഒട്ടേറെ  വെല്ലുവിളികളെ അതിജീവിച്ചാണ് രഹാനെയുടെ നായകത്വത്തിൽ
ഇറങ്ങിയ ഇന്ത്യൻ ടീം  വിജയം കൈപിടിയിലൊതുക്കിയത്.

പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ പലരും നാട്ടിലേക്ക്
തിരിച്ചെത്തി  തുടങ്ങി .എന്നാൽ ഇപ്പോൾ പരമ്പര വിജയത്തിന്റെ പ്രരണയെന്തെന്ന് വ്യക്തമാക്കി ഹനുമാ വിഹാരി രംഗത്തെത്തി കഴിഞ്ഞു .  പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരമായ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ദയനീയമായി ഞങ്ങൾ തോറ്റെന്ന ഒരു തോന്നലും രവിശാസ്ത്രി ഉണ്ടാക്കിയിലെന്ന് ഇന്ത്യൻ താരം ഹനുമാ വിഹാരി പറയുന്നു . വ്യക്തിപരമായി ഓരോ താരത്തിനും സ്വയം വിമർശനത്തിനുള്ള അവസരമാണ് അതുവഴിയുണ്ടായതെന്നും എല്ലാവരും മാനസികമായി അതോടെ പിന്നീട്  ശക്തരായെന്നും വിഹാരി പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് തറപറ്റിയെ ടീമംഗങ്ങളെ ഒരുമിച്ച് വിളിച്ച് എല്ലാവർക്കും സ്വന്തം കൈകൊണ്ട് ചായ പകർന്നു നൽകിയാണ് രവിശാസ്ത്രി സമ്മർദ്ദം കുറച്ചതെന്നും വിഹാരി പറഞ്ഞു. അന്താരാഷ്ട്ര കായിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹനുമാ വിഹാരി ഇന്ത്യയുടെ മുഖ്യപരിശീലകന്റെ  ഏറെ മാതൃകാപരമായ സമീപനം ഏവരോടുമായി  ചൂണ്ടിക്കാട്ടിയത്.

പരമ്പരയിലെ മൂന്നാം ക്രിക്കറ്റ്
ടെസ്റ്റിൽ ഹനുമാ വിഹരിക്ക് പരിക്കേറ്റിരുന്നു .പരിക്കിനെ തുടർന്ന് താരം നാലാം ടെസ്റ്റിൽ പ്ലെയിങ് ഇലവനിലും ഇടം നേടിയിരുന്നില്ല .
മെൽബോൺ ടെസ്റ്റിൽ പരിക്കിനെ അവഗണിച്ചും താരം രണ്ടാം ഇന്നിങ്സിൽ നടത്തിയ ബാറ്റിംഗ് പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു . മെൽബൺ  ടെസ്റ്റിലെ തന്റെ  ബാറ്റിങ്ങിനെ കുറിച്ചും വിഹാരി വാചാലനായി .

“മെൽബണിൽ ഓസീസിനെ 8 വിക്കറ്റിന് തകർത്തതോടെ പുതു ഉർജ്ജം കൈവരികയായിരുന്നുവെന്നും വിഹാരി പറഞ്ഞു. സിഡ്‌നി ടെസ്റ്റിൽ ഓസീസിനെതിരെ താനും അശ്വിനും 258 പന്തുകളെ നേരിട്ട് നേടിയ സമനില വിജയതുല്യമായെന്നും” വിഹാരി ചൂണ്ടിക്കാട്ടി.



Previous articleമുംബൈ സ്വദേശികളായ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
Next articleഐതിഹാസിക വിജയത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ താരങ്ങൾ : ആവേശ സ്വീകരണം