കോച്ചും ക്യാപ്റ്റനും കാര്യങ്ങൾ തീരുമാനിക്കും :സെലക്ഷൻ കമ്മിറ്റി പിരിച്ചുവിടണം

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലെ ഇന്ത്യൻ ടീം തോൽവി ആരാധകരെ എല്ലാം വളരെ ഏറെ ഞെട്ടിച്ചിരുന്നു. ഇത്തവണ ടി :20 ലോകകപ്പിൽ കിരീടം നേടുമെന്ന് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും വിശ്വസിച്ച വിരാട് കോഹ്ലിയും സംഘവും പക്ഷേ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ ടി :20 ലോകകപ്പിലെ തകർച്ചക്ക് പിന്നാലെ ഏറ്റവും അധികം വിമർശനം നേരിടേണ്ടി വന്നത് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്കാണ്. സെലക്ഷൻ കമ്മിറ്റി ചില താരങ്ങളുടെ മോശം ഫോം പോലും നോക്കാതെ സ്‌ക്വാഡിലേക്ക് സെലക്ട് ചെയ്തുവെന്നുള്ള ആക്ഷേപം മുൻ താരങ്ങൾ അടക്കം ഉന്നയിച്ചിരുന്നു.ഇപ്പോൾ ഈ വിഷയത്തിൽ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന രീതിയുമായി തന്നെ യാതൊരു ബന്ധവുമില്ലാത്ത സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടണമെന്നാണ് രവി ശാസ്ത്രിയുടെ നിര്‍ദ്ദേശം.

“ടീം സെലക്ഷൻ പ്രക്രിയ കേവലം ഒരു സെലക്ഷൻ കമ്മിറ്റി തീരുമാനമായി മാറുന്നത് അവസാനിപ്പിക്കണം. ടീം സെലക്ഷനിൽ കോച്ചിനും നായകനും അവരുടെ റോൾ നിർവഹിക്കാനായി അവസരം ലഭിക്കണം.എക്കാലവും പരിശീലകന്‍റെ അഭിപ്രായം ടീമിനെ സെലക്ട് ചെയ്യുന്നതിൽ പ്രധാനമാണ്‌. ഞാൻ അത്തരത്തിൽ ഒരു വ്യക്തിയാണ്. എനിക്ക് വിശ്വാസമുണ്ട് രാഹുൽ ദ്രാവിഡ്‌ സമാനമായ ഒരു സ്വാതന്ത്രം വളരെ ഏറെ സെലക്ഷനിൽ ആഗ്രഹിക്കുമെന്നത്. ഇപ്പോഴത്തെ കോച്ചിനും നായകനും ടീം സെലക്ഷനിൽ അർഹമായ അവസരം, അഭിപ്രായം നൽകണം. ഞാൻ അതാണ്‌ ആഗ്രഹിക്കുന്നത്.”രവി ശാസ്ത്രി തന്റെ അഭിപ്രായം വിശദമാക്കി.

“എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ഷനിൽ ഇംഗ്ലണ്ടിന്‍റെ ശൈലി തന്നെ ഫോളോ ചെയ്യണം. അവിടെ കോച്ചും നായകനും ടീം സെലക്ഷനിൽ വളരെ വ്യക്തമായ അഭിപ്രായങ്ങൾ തന്നെ പറയാറുണ്ട്.ആ ഒരു രീതി ഇന്ത്യൻ ക്രിക്കറ്റിലും വരണം.”ശാസ്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കി.

Previous articleകോഹ്ലിയുമായി ഞാന്‍ പദ്ധതിയിട്ടു. ബുംറയുയടെ അരങ്ങേറ്റം വൈകിപ്പിച്ചത് ഞാന്‍
Next articleകേശവ് മഹാരാജിന്‍റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബൂംറ