കേശവ് മഹാരാജിന്‍റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബൂംറ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ നാലാം ദിനത്തില്‍ തകര്‍പ്പന്‍ വിക്കറ്റോടെയാണ് ഇന്ത്യ അവസാനിപ്പിച്ചത്. ദിനത്തിന്‍റെ അവസാന ഓവറില്‍ നൈറ്റ് വാച്ച്മാന്‍ കേശവ് മഹാരാജിന്‍റെ കുറ്റി തെറിപ്പിച്ചാണ് ഇന്ത്യക്ക് മികച്ച ദിവസം സമ്മാനിച്ചത്.

ജസ്പ്രീത് ബൂംറയുടെ യോര്‍ക്കര്‍ കേശവ് മഹാരാജിന്‍റെ ലെഗ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. മൂന്നാം വിക്കറ്റ് വീണ ശേഷമാണ് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനൊപ്പം നൈറ്റ് വാച്ച്മാനായി കേശവ് മഹാരാജ് എത്തിയത്. ഇരുവരുടേയും കൂട്ടുകെട്ട് ശല്യമായെങ്കിലും അവസാന ഓവറില്‍ ഇത് പൊളിച്ചത് ഇന്ത്യക്ക് ആശ്വാസമായി. 19 ബോളില്‍ 8 റണ്‍സാണ് താരം നേടിയത്.

വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ക്രീസിലുണ്ട്. അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയത്തിലേക്ക് 211 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റും.