കോഹ്ലിയുമായി ഞാന്‍ പദ്ധതിയിട്ടു. ബുംറയുയടെ അരങ്ങേറ്റം വൈകിപ്പിച്ചത് ഞാന്‍

ഇന്ത്യ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടേയും – മുന്‍ കോച്ച് രവി ശാസ്ത്രിയുടേയും കീഴില്‍ ഒരുപറ്റം മികച്ച പേസര്‍മാരെയാണ് ഇന്ത്യ സൃഷ്ടിച്ചത്. മുഹമ്മദ് ഷാമി, ജസ്പ്രീത് ബൂംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഈഷാന്ത് ശര്‍മ്മ എന്നിവര്‍ മത്സരത്തിലെ 20 വിക്കറ്റും നേടാന്‍ കെല്‍പ്പുള്ളവരാണ്. അതിലെ പ്രധാനിയാണ് ജസ്പ്രീത് ബൂംറ

2018 ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് ജസ്പ്രീത് ബൂംറ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇന്ത്യയില്‍ നടക്കാനിരുന്ന അരങ്ങേറ്റം താനാണ് ദക്ഷിണാഫ്രിക്കയിലാക്കിയത് എന്ന് വെളിപ്പെടുത്തുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. സ്‌റ്റാര്‍ സ്പോര്‍ട്ട്സ് ഷോയിലാണ് മുന്‍ ഇന്ത്യന്‍ പരിശീലന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

952de 16320543218624 800

” അരങ്ങേറ്റത്തിനായി ബുറയോട് തയ്യാറാകാൻ ബൗളിങ് പരിശീലകൻ ഭരത് അരുണിനോട് ഞാൻ പറഞ്ഞു. കോഹ്ലിയോടും സെലക്ടർമാരോടും ഞാൻ സംസാരിച്ചു. ഇന്ത്യയിൽ അല്ല ബുംറ അരങ്ങേറ്റം കുറിക്കേണ്ടതെന്ന് ഞാൻ അവരോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നേരിട്ട് അവതരിപ്പിക്കണം എന്നും ആദ്യ മത്സരം കേപ് ടൗണിലായിരിക്കണമെന്നും ഞാൻ വിശദീകരിച്ചു. ” ശാസ്ത്രി പറഞ്ഞു.

1546057146777

ആദ്യ രണ്ട് മത്സരത്തില്‍ 7 വിക്കറ്റാണ് ബുംറ നേടിയത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യയെ വിജയിപ്പിച്ചു. ഇന്ത്യയില്‍ വെറും 2 മത്സരങ്ങള്‍ മാത്രമാണ് ബുംറ കളിച്ചട്ടുള്ളു. അതില്‍ 4 വിക്കറ്റും നേടി. കരിയറില്‍ 25 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം ഇതനോടകം 100 ലധികം വിക്കറ്റ് നേടിയട്ടുണ്ട്.