ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോൾ ആരാധനയെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പരിശീലന സെക്ഷനുകളിൽ താരം ഫുട്ബോൾ കളിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ അടുത്തു നടന്ന ബോളിവുഡ് താരങ്ങൾക്കെതിരായ ചാരിറ്റി മാച്ചിലും ധോണി ഫുട്ബോൾ കളിച്ചിരുന്നു.
ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം പതിപ്പിലെ സൺറൈസ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം. മത്സരത്തിന് മുൻപ് ധോണി ഫുട്ബോൾ കളിക്കുന്നത് നമ്മൾ കണ്ടതാണ്. ഇപ്പോളിതാ ധോണിയുടെ ഫുട്ബോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി.
”ധോണി ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിക്കുക. ഏതെങ്കിലും വിധത്തില്‍ പരിക്കേല്‍ക്കുമോ എന്നുള്ളതാണ് ആശങ്ക. ഏഷ്യാകപ്പ് ഫൈനല്‍ ടോസിന്റെ അഞ്ച് മിനിറ്റ് മുമ്പ് ധോണി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ധോണി വീണിരുന്നു.
എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു. കളി നിര്‍ത്താന്‍ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. ഞാനെന്റെ ജീവതത്തില്‍ ഇത്ര ഉച്ഛത്തില്‍ സംസാരിച്ചിട്ടില്ല. പാകിസ്ഥാന്‍ പോലെയുള്ള ഒരു ടീമിനെതിരെ ഫൈനലിന് തൊട്ടുമുമ്പ് പ്രധാന താരത്തെ നഷ്ടപ്പെടാന്‍ ഒരു പരിശീലകനും ആഗ്രഹിക്കില്ല. എന്നാല്‍ ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല.” ശാസ്ത്രി പറഞ്ഞു.