വീരാട് കോഹ്ലിയുടെ വിവാദ പുറത്താകല്‍. കുഞ്ഞന്‍ രാജ്യത്ത് നിന്നും വരെ ബിസിസിഐക്ക് പരിഹാസം

Virat kohli wrong drs out scaled

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഏഴു വിക്കറ്റിന്‍റെ വിജയമാണ് ബാംഗ്ലൂര്‍ നേടിയത്. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം അനായാസം ബാംഗ്ലൂര്‍ മറികടന്നു. എന്നാല്‍ 19ാം ഓവറില്‍ വീരാട് കോഹ്ലിയുടെ പുറത്താക്കല്‍ വന്‍ വിവാദമാണ് വരുത്തിയത്. സീസണില്‍ ഇതാദ്യമായി പന്തെറിഞ്ഞ ഡെവാള്‍ഡ് ബ്രവിസ് ആദ്യ ബോളില്‍ തന്നെ 48 റണ്‍ നേടിയ വീരാട് കോഹ്ലിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി.

ബ്രെവിസും മുംബൈ താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ അനന്തപത്മനാഭന്‍ ഔട്ട് വിധിച്ചു. ഉടന്‍ തന്നെ കോഹ്ലി ഡിആര്‍എസ് എടുക്കുകയായിരുന്നു. ബോള്‍ ബാറ്റില്‍ കൊണ്ടതിനു ശേഷമാണോ പാഡിലേക്കു വന്നതെന്നു റീപ്ലേയില്‍ സംശയമുയര്‍ന്നെങ്കിലും തേര്‍ഡ് അംപയര്‍ മുംബൈക്ക് അനുകൂലമായി വിധിച്ചു. വളരെ രോഷാകുലനായാണ് വീരാട് കോഹ്ലി ഗ്രൗണ്ട് വിട്ടത്. 36 പന്തിലാണ് കോഹ്ലി 48 റണ്‍ നേടിയത്.

കോഹ്ലിയുടെ പുറത്താകലില്‍ വളരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഐസ്ലന്‍റ് ക്രിക്കറ്റും ഇക്കാര്യത്തില്‍ ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹായിക്കാന്‍ തയ്യാറാണെന്നും അറിയച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

See also  പണമുണ്ടാക്കുന്നത് നല്ലതാ, പക്ഷേ രാജ്യത്തിനായും കളിക്കണം.. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം..

ഫീൽഡ് അമ്പയർമാർക്ക് പന്ത് ആദ്യം ബാറ്റിലോ പാഡിലോ തട്ടിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാൽ ഓരോ ടിവി അമ്പയർക്കും സ്ലോ മോഷൻ റീപ്ലേകളുടെയും അൾട്രാഎഡ്ജ് പോലുള്ള സാങ്കേതികവിദ്യയുടെയും പ്രയോജനം ഉപയോഗിച്ച് ശരിയായ കോൾ ചെയ്യാൻ കഴിയണം. ഞങ്ങൾ പരിശീലനം ലഭിച്ച അമ്പയർമാരെ അയ്യക്കാന്‍ തയ്യാറാണ് ” ഐസ്ലന്‍റ് ക്രിക്കറ്റ് പറഞ്ഞു.

Scroll to Top