വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് കൊല്‍ക്കത്തയില്‍ തുടക്കമായി. ആദ്യ മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയി അരങ്ങേറ്റം നടത്തി.
മത്സരത്തില്‍ മികച്ച തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നല്‍കിയത്. 4 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിംഗിനെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളില്‍ എത്തിച്ചു. എന്നാല്‍ കെയ്ല്‍ മയേഴ്സും നിക്കോളസ് പൂരനും ചേര്‍ന്ന് ബൗണ്ടറികള്‍ നേടി വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 44 റണ്‍സാണ് വിന്‍ഡീസ് നേടിയത്.
പവര്‍പ്ലേ അവസാനിച്ചപ്പോള്‍ സ്പിന്നര്‍ ചഹലിനെ രോഹിത് ശര്‍മ്മ രംഗത്ത് എത്തി. ചഹലിന്‍റെ ഫ്ലെറ്റ് ബോളില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച നിക്കോളസ് പൂരനെ ബൗണ്ടറിയരികില്‍ അരങ്ങേറ്റ താരം രവി ബിഷ്ണോയി കാത്തിരിക്കുന്നുണ്ടായിരുന്നു. ഉയര്‍ന്നു പൊങ്ങിയ പന്ത് അനായാസം ക്യാച്ച് നേടിയെങ്കിലും ലാന്‍ഡിങ്ങ് പിഴച്ചു.
പന്ത് കൈപിടിയിലൊതുക്കിയ രവി ബിഷ്ണോയി പുറകോട്ട് നീങ്ങുന്നതിനിടെ ബൗണ്ടറികരികില്‍ കൊണ്ടു. താന്‍ എന്താണ് അശ്രദ്ധയോടെ കാണിച്ചത് എന്ന് വളരെ ഞെട്ടലോടെയാണ് ബിഷ്ണോയി മനസ്സിലാക്കിയത്. അതോടെ ഔട്ട് എന്നത് സിക്സായി മാറി.അരങ്ങേറ്റ ക്യാപ് നല്‍കിയ ചഹലിന്‍റെ ഓവറിലാണ് ബിഷ്ണോയി ക്യാച്ച് നഷ്ടപ്പെടുത്തിയത് എന്നത് ശ്രദ്ദേയമായി.