ക്രിക്കറ്റ് ലോകത്തിനും ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്കും അടക്കം ഇന്ന് എല്ലാവർക്കും ഏറെ ആശങ്കയായി മാറി കഴിഞ്ഞ അഫ്‌ഘാൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമായി മുൻപോട്ട് പോകുമ്പോൾ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്‌ഘാൻ നായകനും സ്റ്റാർ സ്പിന്നർ കൂടിയായ റാഷിദ് ഖാന്റെ പ്രവർത്തി. താരം വളരെ വൈകാരികമായി ഒരു ടൂർണമെന്റ് മത്സരത്തിനായി കളിക്കാൻ ഇറങ്ങിയതാണ് ക്രിക്കറ്റ് പ്രേമികളിൽ എല്ലാം വ്യാപക പ്രചാരം നേടുന്നത്. ഒരു ലീഗിന്റെ ഭാഗമായി യൂകെയിലാണ് താരം ഇപ്പോൾ. താരത്തിന്റെ ഈ ഒരു പ്രവർത്തി ഒരുവേള ക്രിക്കറ്റ് ആരാധകരെ അടക്കം കയ്യടിക്കുവാൻ പ്രേരിപ്പിക്കുകയാണ്. താരം തന്റെ രാജ്യത്തോടുള്ള സ്നേഹം കൂടിയാണ് ഇന്നലെ മത്സരത്തിനിടയിൽ പ്രകടിപ്പിച്ചത്.
On Friday when Trent Rockets took the field to defend a low total of 96 runs, Rashid Khan had painted his face with Afghanistan’s flag to show his love for the country.https://t.co/GyGZy7YbrI
— CricTracker (@Cricketracker) August 21, 2021
നിലവിൽ ലീഗ് ടൂർണമെന്റ് കളിക്കുന്ന താരം കഴിഞ്ഞ ദിവസം നടന്ന വളരെ നിർണായകമായ ഒരു മത്സരത്തിൽ കളിക്കാനായി എത്തിയത് തന്റെ മുഖത്ത് രാജ്യമായ അഫ്‌ഘാനിസ്ഥാന്റെ ഫ്ലാഗ് പൂശിയാണ്. താരം മുഖത്ത് അഫ്‌ഘാനിസ്ഥാന്റെ ഫ്ലാഗ് പൂശിയാണ് മത്സരത്തിൽ പന്തെറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്റെ രാജ്യത്തിന്റെ ഇപ്പോയത്തെ അവസ്ഥയെ കുറിച്ചുള്ള ചില പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തിരുന്നു. അഫ്‌ഘാൻ ടീം ഇനി എപ്രകാരമാകും ക്രിക്കറ്റിൽ തുടരുക എന്നതും അവർ വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ കളിക്കുമോയെന്നതും ഒരു ചോദ്യചിഹ്നമായിരിക്കുമ്പോയാണ് റാഷിദ് ഖാന്റെ ഈ പ്രവർത്തി എന്നതും ശ്രദ്ധേയം
അതേസമയം കഴിഞ്ഞ ദിവസം മുൻ അഫ്‌ഘാനിസ്ഥാൻ കോച്ച് ടീമിന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ആസ്ഥാനതക്കുന്ന അഭിപ്രായമാണ് പങ്കുവെച്ചത്. നിലവിലെ മാറിയ മോശം രാഷ്ട്രീയ അവസ്ഥ അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റിനെ ബാധിക്കില്ല എന്നാണ് മുൻ കോച്ച് പറഞ്ഞത്. എന്നാൽ ഐപിൽ കളിക്കുന്ന റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഈ സീസണിൽ ഐപിഎല്ലിൽ കളിക്കുമെന്നാണ് എല്ലാ ടീമുകളുമിപ്പോൾ പ്രതീക്ഷിക്കുന്നത്. സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ സെപ്റ്റംബർ ആദ്യവാരം ടീമിനോപ്പം ചേരുമെന്നാണ് ഹൈദരാബാദ് ടീമിന്റെ സ്ഥിതീകരണം