കളിക്കുമെന്നാണ് കരുതിയത് ഞാൻ പക്ഷേ ട്വിസ്റ്റ്‌ പിന്നീട് സംഭവിച്ചു :തുറന്ന് പറഞ്ഞ് അശ്വിൻ

IMG 20210715 230506

ക്രിക്കറ്റ്‌ ആരാധകർ ഏവരും ഇപ്പോൾ ടീം ഇന്ത്യയുടെ ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ വിജയത്തെ കുറിച്ചാണ് വാനോളം പ്രശംസകൾ നൽകുന്നത്.151 റൺസിന്റെ ജയവുമായി കോഹ്ലിയും സംഘവും രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഐതിഹാസിക ജയം സ്വന്തമാക്കിയപ്പോൾ ഏറെ ചർച്ചയായി മാറുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സ്റ്റാർ ബൗളർമാരുടെ പ്രകടനമാണ്.2 ടെസ്റ്റിലും മാസ്മരിക പ്രകടനവുമായി ഇന്ത്യൻ ടീം ഫാസ്റ്റ് ബൗളർമാർ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും വീഴ്ത്തിയപ്പോൾ ക്രിക്കറ്റ്‌ ലോകം ആവേശത്തോടെ ഇപ്പോൾ ഏറെ ചർച്ചയാക്കി മാറ്റുന്നത് മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ വരാനുള്ള മാറ്റങ്ങളെ കുറിച്ചാണ്. ഇന്ത്യൻ ടീം സ്റ്റാർ ഓഫ്‌ സ്പിന്നർ അശ്വിനെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും കളിപ്പിച്ചിരുന്നില്ല. താരം മൂന്നാം ടെസ്റ്റിൽ കളിക്കുമെന്നാണ് പല സൂചനകൾ എങ്കിലും ഇക്കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് പക്ഷേ ഒരു അഭിപ്രായവും വിശദമാക്കിയിട്ടില്ല.

എന്നാൽ രണ്ടാം ടെസ്റ്റിൽ താൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയേനെ എന്നും അവസാന നിമിഷം സംഭവിച്ച വളരെ രസകരമായ സംഭവമാണ് തനിക്ക് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ നിന്നും ആ അവസരം നഷ്ടമാക്കിയത് എന്നും ഇപ്പോൾ തുറന്ന് പറയുകയാണ് അശ്വിൻ. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ താരം അഭിപ്രായം വിശദമാക്കി. വിദേശ ടെസ്റ്റുകളിൽ അടക്കം ഗംഭീര പ്രകടനം പുറത്തെടുക്കാറുള്ള അശ്വിനെ ഇന്ത്യൻ ടീം എന്തുകൊണ്ടാണ് പ്ലെയിങ് ഇലവനിൽ നിന്നും മാറ്റിനിർത്തുന്നത് എന്നും രവീന്ദ്ര ജഡേജക്ക്‌ പകരം രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കണം എന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെട്ട് കഴിഞ്ഞു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം ലോർഡ്‌സ് ടെസ്റ്റിൽ താൻ കളിക്കാനായി റെഡിയായിരുന്നുവെന്നും വെളിപ്പെടുത്തിയ അശ്വിൻ അവസാന നിമിഷം ടോസ്സിന് മുൻപായി സംഭവിച്ച ചില കാര്യങ്ങളാണ് പ്ലാനുകൾ എല്ലാം തെറ്റിച്ചത് എന്നും അശ്വിൻ വിശദമാക്കി. “ലോർഡ്‌സ് ടെസ്റ്റിൽ എന്നെ കളിപ്പിക്കാൻ പദ്ധതികളുണ്ടായിരുന്നു. എന്നോട് രണ്ടാം ടെസ്റ്റിനായി ഒരുങ്ങിയിരിക്കാൻ പറഞ്ഞു പക്ഷേ രാവിലെ മഴ പെയ്തതിന് ശേഷം എല്ലാം മാറി മറിഞ്ഞു “അശ്വിൻ തുറന്ന് പറഞ്ഞു.

Scroll to Top