സഞ്ജുവിന് തിരിച്ചടി :സ്റ്റാർ താരം പുറത്ത് പകരം മറ്റൊരു ബാറ്റ്‌സ്മാൻ

IMG 20210821 211610 scaled

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാവരും വളരെ ആവേശത്തോടെ ഇപ്പോൾ കാത്തിരിപ്പ് തുടരുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കുവാനാണ്. എല്ലാ ഐപിൽ ടീമുകളും പതിനാലാം സീസൺ കിരീടം നേടുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കുന്ന ഐപില്ലിനായി ടീമുകൾ അവരുടെ താരങ്ങളെ എല്ലാം സ്‌ക്വാഡിൽ എത്തിക്കാനുള്ള സജീവമായ തയ്യാറെടുപ്പിലാണ്. ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ പരിശീലന ക്യാമ്പ് ആരംഭിച്ചത് വാർത്തകളിൽ സജീവമായ പ്രാധാന്യം നേടിയിരുന്നു. കൂടാതെ ചില പുത്തൻ താരങ്ങളെ സ്‌ക്വാഡിലേക്ക്‌ എത്തിക്കുവാനാണ് ടീമുകൾ എല്ലാം ഇപ്പോൾ ചർച്ചകൾ നടത്തുന്നത്.

അതേസമയം ഇത്തവണ ഐപിഎല്ലിൽ ഏറ്റവും അധികം തിരിച്ചടികൾ നേരിട്ട ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. പരിക്ക് കാരണം പല താരങ്ങളും സീസണിൽ നിന്നും ഒഴിവാക്കപ്പെട്ടത് സഞ്ജുവിന്റെ ടീമിനെ ഏറെ അലട്ടിയെങ്കിലും മികച്ച പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിൽ എല്ലാം പുറത്തെടുക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ടീം. പക്ഷേ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ മറ്റൊരു നിരാശയുടെ വാർത്തയാണ് രാജസ്ഥാൻ ക്യാമ്പിനെ തേടി എത്തുന്നത്. ടീമിലെ വിശ്വസ്‌തനായ ബാറ്റ്‌സ്മാനും സ്റ്റാർ ഓപ്പണിങ് താരമായ ജോസ് ബട്ട്ലർ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനായി എത്തില്ലയെന്നാണ് സൂചന

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

ടി :20ലോകകപ്പ് കൂടി മുന്നിൽ കണ്ടാണ് താരത്തിന്റെ തീരുമാനമെന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.മൂന്ന് ഇംഗ്ലണ്ട് താരങ്ങളും ഇത്തവണ ഐപിൽ കളിക്കാനായി എത്തില്ല എന്നാണ് സൂചന. ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും ഒരു ഇടവേളയിലാണ്. കൂടാതെ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ പരിക്ക് കാരണം ഈ വർഷം ഒരു മത്സരവും കളിക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്. ബട്ട്ലർ കൂടി ഐപിൽ കളിക്കില്ല എന്ന് പ്രഖ്യാപിച്ചതോടെ വൻ പ്രതിസന്ധിയാണ് രാജസ്ഥാൻ ടീമിനെ തേടിയെത്തിയിരിക്കുന്നത്. മറ്റുള്ള ചില വിദേശ താരങ്ങളെ ടീമിലേക്ക് എത്തിക്കും എന്നാണ് രാജസ്ഥാൻ ടീം മാനേജ്മെന്റ് വിശദമാക്കുന്നത്. മുൻപ് ബാംഗ്ലൂർ ടീം ഭാഗമായിരുന്ന ഗ്ലെൻ ഫിലിപ്സ് ഈ ഒരു സീസണിൽ രാജസ്ഥാൻ ടീമിനായി കളിക്കും എന്നും മാനേജ്മെന്റ് ഇപ്പോൾ അറിയിക്കുന്നുണ്ട്

Scroll to Top