ചീട്ടുകൊട്ടാരം പോലെ രാജസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീണു. നിര്‍ണായക പോരാട്ടത്തില്‍ 112 റണ്‍സ് പരാജയം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു ദുരന്ത പരാജയവുമായി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 112 റൺസിന്റെ വലിയ പരാജയമാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾക്ക് വലിയ രീതിയിലുള്ള മങ്ങലെറ്റിട്ടുണ്ട്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിനും പൂർണമായും പരാജയപ്പെടുന്ന രാജസ്ഥാനേയായിരുന്നു കാണാൻ സാധിച്ചത്. ആദ്യ ഇന്നിങ്സിൽ 171 റൺസ് നേടിയ ബാംഗ്ലൂരിനെതിരെ, ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ ഒരു ദുരന്ത കഥയായി മാറി. മത്സരത്തിൽ കേവലം 59 റൺസ് മാത്രമാണ് രാജസ്ഥാന് നേടാൻ സാധിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സ്ലോ ആയ പിച്ചിൽ അതി സൂക്ഷ്മമായി തന്നെയാണ് ബാംഗ്ലൂർ ഓപ്പണർമാർ തുടങ്ങിയത്. ബാംഗ്ലൂർ ബാറ്റിങ്ങിൽ ഡുപ്ലസിസും മാക്സ്വെല്ലുമായിരുന്നു ക്രീസിൽ നിറഞ്ഞു നിന്നത്. മത്സരത്തിൽ 44 പന്തുകളിൽ മൂന്നു ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടെ 55 റൺസ് ഡുപ്ലെസി നേടി. 33 പന്തുകളിൽ അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 54 റൺസ് ആണ് മാക്സ്വെൽ നേടിയത്. ഒപ്പം അവസാന ഓവറുകളിൽ അനുജ് രാവത്ത് നിറഞ്ഞാടിയത്തോടെ ബാംഗ്ലൂർ മികച്ച സ്കോറിലെത്തി. 11 പന്തുകളിൽ 29 റൺസ് ആയിരുന്നു അനുജ് റാവത്ത് നേടിയത്. ഇങ്ങനെ ബാംഗ്ലൂർ സ്കോർ 171ൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഒരു ദുരന്തമായി മാറുകയായിരുന്നു. വലിയ പ്രതീക്ഷയുണ്ടായിരുന്ന ജെയ്സ്വാൾ ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ പൂജ്യനായി മടങ്ങി. ശേഷം മറ്റൊരു ഓപ്പണറായ ബട്ലറും പൂജ്യനായി മടങ്ങിയതോടെ രാജസ്ഥാൻ തളർന്നു. പിന്നാലെ 4 റൺസ് എടുത്ത സഞ്ജു സാംസനും 4 റൺസ് എടുത്ത് പടിക്കലും മടങ്ങിയതോടെ രാജസ്ഥാൻ തകർന്നടിഞ്ഞു. ഇതോടെ രാജസ്ഥാൻ നാണക്കേടിന്റെ റെക്കോർഡിലേക്ക് ചലിക്കുകയായിരുന്നു.

രാജസ്ഥാൻ നിരയിൽ 19 പന്തുകളിൽ 35 റൺസ് നേടിയ ഹെറ്റ്മെയ്ർ മാത്രമാണ് പിടിച്ചുനിന്നത്. ഇതോടെ വളരെ നാണംകെട്ട ഒരു സ്കോറിലേക്ക് രാജസ്ഥാൻ ഒതുങ്ങി. കേവലം 59 റൺസ് മാത്രമാണ് രാജസ്ഥാൻ മത്സരത്തിൽ നേടിയത്. 112 റൺസിന്റെ പരാജയവും രാജസ്ഥാൻ വഴങ്ങുകയുണ്ടായി. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലേഓഫ് സ്വപ്നങ്ങൾ ഏകദേശം അവസാനിച്ചിട്ടുണ്ട്. ഇനി രാജസ്ഥാന് പ്ലെയോഫ് കാണണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.

Previous articleവീണ്ടും സഞ്ജുവിന് പിഴച്ചു. ബാംഗ്ലൂരിനെതീരെ ബാറ്റിംഗ് ദുരന്തം. 5 പന്തിൽ 4 റൺസ്.
Next article172 എന്നത് വലിയ വിജയലക്ഷ്യം ആയിരുന്നില്ല. എന്തുകൊണ്ടാണ് തോറ്റത് ? സഞ്ജു പറയുന്നു.