വീണ്ടും സഞ്ജുവിന് പിഴച്ചു. ബാംഗ്ലൂരിനെതീരെ ബാറ്റിംഗ് ദുരന്തം. 5 പന്തിൽ 4 റൺസ്.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. നിർണായകമായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം നാലു റൺസ് മാത്രമേ സഞ്ജുവിന് നേടാൻ സാധിച്ചുള്ളൂ. വളരെ നിർണായകമായ നിമിഷത്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ രാജസ്ഥാനിലെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. രാജസ്ഥാന് വിജയിച്ചാൽ മാത്രമേ പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കൂ എന്നിരിക്കെ സഞ്ജുവിന്റെ മോശം പ്രകടനം ടീമിനെ ബാധിച്ചിട്ടുണ്ട്.

മത്സരത്തിൽ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് വളരെ മോശം തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഇന്നിംഗ്സിലെ രണ്ടാം ബോളിൽ തന്നെ ജെയ്‌സ്വാളിനെ സിറാജ് പുറത്താക്കി. പിന്നീടായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ സിറാജിനെതിരെ ഒരു ബൗണ്ടറി നേടാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ പിന്നീട് പാർണൽ ബോളിംഗ് ക്രീസിലെത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. അടുത്ത ഓവറിൽ തന്നെ സ്റ്റാർ ബാറ്റർ ബട്ലറിനെ(0) പുറത്താക്കാൻ പാർണലിന് സാധിച്ചു. ശേഷം ഓവറിലെ നാലാം പന്തിൽ പാർണൽ സഞ്ജുവിനെയും കൂടാരം കയറ്റുകയായിരുന്നു.

പാർണൽ എറിഞ്ഞ ഷോട്ട് ബോളിൽ ഒരു ക്രോസ് ബാറ്റഡ് ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ പന്ത് ബാറ്റിന്റെ ടോപ്പ് എഡ്ജിൽ കൊള്ളുകയും ഉയരുകയും ചെയ്തു. ശേഷം ബാംഗ്ലൂർ കീപ്പർ അനുജ് രാവത്ത് പിന്നിൽ നിന്ന് ഓടിയെത്തുകയും പിച്ചിന്റെ നടുക്ക് വച്ച് ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. നിർണായകമായ ഒരു കൂട്ടുകെട്ട് സൃഷ്ടിക്കേണ്ട സമയത്തായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. ഇത് രാജസ്ഥാനെ വലിയ രീതിയിൽ മത്സരത്തിൽ ബാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഒരു ബൗണ്ടറി മാത്രമാണ് സഞ്ജു നേടിയത്. സഞ്ജു പുറത്തായതോടെ രാജസ്ഥാൻ 7ന് 3 എന്ന നിലയിൽ തകരുകയും ചെയ്തു.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ലോ ആയ പിച്ചിൽ വളരെ സൂക്ഷിച്ചാണ് ബാംഗ്ലൂർ മുൻനിര ബാറ്റർമാർ കളിച്ചത്. ബാംഗ്ലൂരിനായി ഡുപ്ലസി 44 പന്തുകളില്‍ 55 റൺസും, മാക്സ്വെൽ 33 പന്തുകളിൽ 54 റൺസും നേടുകയുണ്ടായി. അവസാന ഓവറുകളിൽ അനുജ് റാവത്ത് 11 പന്തുകളിൽ 29 റൺസ് കൂടി നേടിയതോടെ ബാംഗ്ലൂർ മത്സരത്തിൽ 171 റൺസിൽ ഫിനിഷ് ചെയ്യുകയായിരുന്നു.