2018 നു ശേഷം ഇതാദ്യമായി പ്ലേയോഫില്‍. മലയാളി താരത്തിന്‍റെ കൈപിടിച്ച് രാജസ്ഥാന്‍ റോയല്‍സ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2022 ലെ സീസണില്‍  രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നു. 14 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നത്. മലയാളി താരം സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍, അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചാണ്, ടോപ്പ് 2 വില്‍ പ്രവേശിച്ചു പ്ലേയോഫില്‍ യോഗ്യത നേടിയത്. 2018 നു ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ ഐപിഎല്‍ പ്ലേയോഫില്‍ എത്തുന്നത്.

2008 ലെ പ്രഥമ ഐപിഎല്‍ സീസണിലാണ് രാജസ്ഥാന്‍ കിരീടം നേടിയത്. അന്ന് ഈയിടെ അന്തരിച്ച ഷെയിന്‍ വോണിന്‍റെ നായക മികവിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ കിരീട ധാരണം. ഏറ്റവും മോശം ടീം എന്ന് വിധിയെഴുതി എത്തിയ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ മറികടന്നു. 17 വിക്കറ്റും 472 റണ്‍സുമായി ഷെയിന്‍ വാട്ട്സണാണ് മാന്‍ ഓഫ് ദ സീരിസായി തിരഞ്ഞെടുക്കപ്പെട്ടത്.

RR

2013 ഐപിഎല്ലിലാണ് പിന്നീട് രാജസ്ഥാന്‍ റോയല്‍സിനു പ്ലേയോഫില്‍ യോഗ്യത നേടാന്‍ കഴിഞ്ഞത്. രാഹുല്‍ ദ്രാവിഡിന്‍റെ ക്യാപ്റ്റന്‍സിയില്‍ 16 മത്സരങ്ങളില്‍ 10 ഉം വിജയിച്ചാണ് രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യോഗ്യത നേടിയത്. ഹൈദരബാദിനെ ആദ്യ എലിമിനേറ്ററില്‍ തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ മുംബൈയുമായി പരാജയപ്പെട്ടു പുറത്തായി.

167963

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം എത്തിയ 2018 സീസണില്‍ പ്ലേയോഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞു. ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്ത് ബോള്‍ ചുരുണ്ടല്‍ വിവാദത്തിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചു. പിന്നീട് അജിങ്ക്യ രഹാനയാണ് ടീമിനെ നയിച്ചത്. 14 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റുമായി രാജസ്ഥാന്‍ റോയല്‍സ് നാലാമതായി ഫിനിഷ് ചെയ്തെങ്കിലും എലിമിനേറ്ററില്‍ കൊല്‍ക്കത്തയുമായി പരാജയപ്പെട്ടു.

276672

ഈ സീസണില്‍ ടോപ്പ് 2 വില്‍ പ്രവേശിച്ചതിനാല്‍ ആദ്യ മത്സരം തോറ്റാലും കലാശപോരാട്ടത്തിനു യോഗ്യത നേടാന്‍ രണ്ടാം എലിമിനേറ്റര്‍ മത്സരം ഉണ്ടാകും. തങ്ങളുടെ ആദ്യ കിരീടത്തിലേക്ക് നയിച്ച ഷെയിന്‍ വോണിനു വേണ്ടി ഒരു കിരീടം നേടാനുള്ള അവസരമാണ് രാജസ്ഥാന്‍ റോയല്‍സിനു മുന്‍പിലുള്ളത്.

Previous article57 പന്തില്‍ 93. ബോള്‍ട്ടിന്‍റെ ബോള്‍ട്ടൂരി മൊയിന്‍ അലി
Next articleഓള്‍റൗണ്ട് പ്രകടനവുമായി രവിചന്ദ്ര അശ്വിന്‍ ; 23 പന്തില്‍ 40 റണ്‍സും, 1 വിക്കറ്റും