അവന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു പ്രതീക്ഷ നല്‍കുകയാണ്. ഈ പേര് മറക്കണ്ട.

അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ഇന്ത്യ അഞ്ചാം ചാംപ്യന്‍മാരായി.  കലാശപോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. അഞ്ച് വിക്കറ്റ് നേടുകയും 35 റണ്‍സ് നേടുകയും ചെയ്ത രാജ് ബാവയുടെ പ്രകടനമാണ് ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചത്.

ഒരു പേസ് ഓള്‍റൗണ്ടറെ കിട്ടാതെ വലയുന്ന ഇന്ത്യക്ക് വളരെയേറ പ്രതീക്ഷ നല്‍കുന്ന ഓള്‍റൗണ്ടറാണ് രാജ് ഭാവ. ഹാര്‍ദ്ദിക്ക് പാണ്ട്യയെപ്പോലെ ബോളിംഗിലും ഫിനിഷര്‍ റോളിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ഈ ഓള്‍റൗണ്ടര്‍.

ധര്‍മ്മശാലയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാന്‍ പോയതായിരുന്നു രാജ് ബാവയുടെ കരിയറിനു തുടക്കമിട്ടത്. അന്ന് താരങ്ങളുടെ ഫുട് വര്‍ക്കിലും പേസ് ബോളര്‍മാരുടെ വേഗതയും ശ്രദ്ധിക്കുന്നത് ക്രിക്കറ്റ് പരിശീലനും പിതാവുമായ സുക്വീന്ദര്‍ സിങ്ങ് ശ്രദ്ധിച്ചു. അന്നാണ് ക്രിക്കറ്റ് കരിയറിലേക്ക് രാജ് ബാവ തുടക്കമിട്ടത്.

Raj bawa batting

യുവരാജ് അണിഞ്ഞിരുന്ന പന്ത്രണ്ടാം നമ്പര്‍ ജേഴ്സിയാണ് രാജ് ബാവ ധരിക്കുന്നത്. ”എന്റെ പിതാവ് യുവരാജ് സിങ്ങിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് ഞാന്‍ ഇത് നോക്കി നിന്നിട്ടുണ്ട്. ബാറ്റിങ്ങില്‍ യുവരാജ് സിങ്ങിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് വീഡിയോകള്‍ നിരന്തരം കാണുമായിരുന്നു. എന്റെ റോള്‍ മോഡലാണ് യുവരാജ് ” ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.

Raj Bawa and Yash Dhull

വലംകൈയ്യനായ താരം യുവരാജിന്‍റെ ആരാധന കാരണം ഇടം കൈയ്യനായി മാറി. ബോളിംഗ് പരിശീലനം താന്‍ പ്രോത്സാഹിപ്പിച്ചില്ലാ എന്നും അത് അവന്‍റെ പ്രകടനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ടായിരുന്നതായി സുക്വീന്ദര്‍ സിങ്ങ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. തേച്ചു മിനുക്കിയെടുത്താല്‍ ബാറ്റുകൊണ്ടും ബോളു കൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സീനിയര്‍ ടീം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആകാന്‍ കഴിയും

Previous articleലോകകപ്പ് ജേതാക്കൾക്ക് സൂപ്പർ സമ്മാനം :വമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ
Next articleതുടര്‍ച്ചയായ ബൗണ്ടറിയടിച്ച ഷായി ഹോപ്പിനു സിറാജിന്‍റെ തകര്‍പ്പന്‍ മറുപടി. ഒപ്പം പതിവു ആഘോഷവും