രോഹിത്തിന് പിന്നാലെ രാഹുലും ടെസ്റ്റ്‌ കളിക്കാനില്ല :പകരം സൂപ്പർ താരം ടീമിലേക്ക്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെയാണ് വരാനിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ്‌ പരമ്പരക്കായി കാത്തിരിക്കുന്നത്. തുല്യ ശകതികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും ജയം നേടുകയെന്നത് ശ്രദ്ധേയമായ ഒരു ചോദ്യമാണ്. എന്നാൽ സ്വന്തം മണ്ണിൽ കളിക്കുന്നത് ഇന്ത്യൻ ടീമിനൊരു പ്രധാന അനുകൂല ഘടകമാണ്. എങ്കിലും എല്ലാ പിച്ചകളിലും ജയിക്കാറുള്ള കിവീസ് ടീമിനെ നമുക്ക് എഴുതിതള്ളുവാനായി കഴിയില്ല. എന്നാൽ വരുന്ന ടെസ്റ്റ്‌ പരമ്പര മുൻപായി ഇന്ത്യൻ ടീമിന് പരിക്കിന്റെ രൂപത്തിൽ വലിയ ഒരു തിരിച്ചടിയാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മിന്നും ബാറ്റിങ് ഫോമിലുള്ള സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുലിനാണ് പരിക്ക് കാരണം ടെസ്റ്റ്‌ പരമ്പരയിലെ രണ്ട് മത്സരവും നഷ്ടമാകുന്നത്.

തന്റെ ഇടത്തെ തുടക്ക് മസിൽ വേദന അനുഭവപ്പെട്ട ലോകേഷ് രാഹുലിന് ടെസ്റ്റ്‌ പരമ്പരയിൽ നിന്നും ഇപ്പോൾ വിശ്രമം അനുവദിക്കുകയാണ് ബിസിസിഐ. പുതിയ ബിസിസിഐ തീരുമാനം പ്രകാരം ലോകേഷ് രാഹുലിന് പകരം മിഡിൽ ഓഡർ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് ടെസ്റ്റ്‌ പരമ്പരക്കുള്ള സ്‌ക്വാഡിലേക്ക് ഇടം നേടി.നേരത്തെ പ്രമുഖ താരങ്ങളായ രോഹിത് ശർമ്മയടക്കം ഇത്തവണ നടക്കുന്ന ഈ ടെസ്റ്റ്‌ പരമ്പരയിൽ നിന്നും വിശ്രമം നേടിയിരുന്നു.

കാൻപൂരിൽ നവംബർ 25നാണ് ആദ്യ ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നത്. അജിഖ്യ രഹാനെ നായകനായി എത്തുമ്പോൾ ശുഭ്മാൻ ഗിൽ :മായങ്ക് അഗർവാൾ സഖ്യം ഓപ്പണിങ്ങിൽ എത്തും. കൂടാതെ നാല് വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ്‌ സ്‌ക്വാഡിലേക്ക് എത്തിയ ശ്രേയസ് അയ്യർക്ക്‌ മത്സരത്തിൽ അവസരം ലഭിക്കുമെന്നും സൂചനകളുണ്ട്. രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ റോളിൽ വിരാട് കോഹ്ലി തിരികെ എത്തും.

Previous articleഅവനെ എന്തിന് ഒഴിവാക്കി :ചോദ്യവുമായി അജയ് ജഡേജ
Next articleഎനിക്കായി ധോണി അന്ന് ആ ഉപദേശം നൽകി :തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ