അവനെ എന്തിന് ഒഴിവാക്കി :ചോദ്യവുമായി അജയ് ജഡേജ

ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യൻ ടീം വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ടെസ്റ്റ്‌ ലോകകപ്പ് ഫൈനലിൽ കിവീസിന് മുൻപിൽ ഇന്ത്യൻ ടീം തോറ്റത് ക്രിക്കറ്റ്‌ ആരാധകർ ആരും തന്നെ മറന്നിട്ടില്ല. കൂടാതെ രണ്ടാം ടെസ്റ്റ്‌ ലോകകപ്പിൽ കിരീടം ലക്ഷ്യമാക്കി കളിക്കുന്ന ടീം ഇന്ത്യക്ക് നവംബർ 25ന് ആരംഭിക്കുന്ന ടെസ്റ്റ്‌ പരമ്പര വളരെ ഏറെ പ്രധാനവുമാണ്. ടെസ്റ്റ്‌ പരമ്പരക്കുള്ള ശക്തമായ ടീമിനെ ദിവസങ്ങൾക്ക് മുൻപ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ടെസ്റ്റ്‌ സ്‌ക്വാഡിൽ നിന്നും സർപ്രൈസായി ഒരു താരത്തെ ഒഴിവാക്കിയ തീരുമാനം പുതിയ ചില വിവാദങ്ങൾക്ക് കൂടി കാരണമായി മാറിയിരിക്കുകയാണിപ്പോൾ

ഓസ്ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളിൽ എല്ലാം തന്റെ പോരാട്ടത്താൽ ഇന്ത്യൻ ടീമിന്റെ രക്ഷകനായി മാറിയ ഹനുമാ വിഹാരിയെ സെലക്ഷൻ കമ്മിറ്റി എന്ത്‌ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. വിഹാരി ടെസ്റ്റ്‌ ടീമിനായി വളരെ മികച്ച പ്രകടനങ്ങൾ മാത്രം കാഴ്ചവെച്ചു എങ്കിലും ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് മുൻ താരം ചൂണ്ടികാട്ടി. വിഹാരിയുടെ ഭാഗത്ത്‌ നിന്നുണ്ടായ തെറ്റ് എന്താണെന്ന് കൂടി അജയ് ജഡേജ ചോദിക്കുന്നുണ്ട്.

images 2021 11 23T145350.460

“എന്താണ് ഹനുമാ വിഹാരിയെ ഇന്ത്യ എ ടീമിനോപ്പം അയക്കാനുള്ള കാരണം. അയാൾ എത്ര മനോഹരമായിട്ടാണ് ലഭിച്ച അവസരങ്ങളിൽ എല്ലാ കളിച്ചത്. എന്ത്‌ കാരണത്താലാണ് വിഹാരിയെ എ ടീമിൽ ഉൾപെടുത്തിയത് പകരം സീനിയർ ടീമിലേക്ക് മറ്റൊരാൾ സ്ഥാനം നേടിയത് എന്താണ്. അയാളുടെ തെറ്റ് എന്താണ്‌ എന്നതും മനസ്സിലാകുന്നില്ല.ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റുകളിൽ വിഹാരിക്ക് പല തവണയും അവസരം ലഭിക്കില്ല “അജയ് ജഡേജ ചോദ്യങ്ങള്‍ ഉന്നയിച്ചു.