എനിക്കായി ധോണി അന്ന് ആ ഉപദേശം നൽകി :തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ

Sharuk khan finishing vs karnatka scaled

ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ അധികം ആവേശം നിറച്ചാണ് കഴിഞ്ഞ ദിവസം നടന്ന സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ട്രോഫി ഫൈനലിൽ തമിഴ്നാട് ജയിച്ചത്. തുടർച്ചയായ രണ്ടാം കിരീടം തമിഴ്നാട് ടീമിന് നേടുന്നതിൽ വളരെ അധികം സഹായിച്ചത് ഫിനിഷർ ഷാരൂഖ് ഖാൻ ബാറ്റിങ് മികവാണ്. അവസാന ബോളിൽ ജയിക്കാൻ 5 റൺസ്‌ മാത്രം വേണമെന്നിരിക്കെ താരം സിക്സ് അടിച്ചാണ് തമിഴ്നാട് ടീമിന് മറ്റൊരു സൂപ്പർ ജയവും കിരീടവും നൽകിയത്. യുവ താരം ഷാരൂഖ് ഖാന് ക്രിക്കറ്റ്‌ ലോകത്ത് നിന്നും മുൻ താരങ്ങളിൽ നിന്നും വാനോളം പ്രശംസയാണ് ലഭിക്കുന്നത്. കൂടാതെ ഷാരൂഖ് ഖാൻ ഫിനിഷിങ് കാണുന്ന മുൻ ഇതിഹാസ നായകൻ ധോണിയുടെ ചിത്രവും ഇന്നലെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറി കഴിഞ്ഞു.

അതേസമയം കരിയറിൽ തനിക്ക് എപ്രകാരമാണ് ധോണിയുടെ വാക്കുകൾ വളരെ അധികം സഹായകമായെന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. ധോണി നൽകിയ ചില ഉപദേശങ്ങൾ തന്റെ ഫൈനലിലെ പ്രകടനത്തിൽ അടക്കം നിർണായക ഘടകമായിയെന്നും താരം വ്യക്തമാക്കി. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ ഷാരൂഖ് ഖാനെ വരുന്ന ഐപിൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം സ്‌ക്വാഡിലേക്ക് എത്തിക്കുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read Also -  പിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.
msd csk sharukh khan

“എന്താണോ നമ്മൾ ഒരു മത്സരത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിൽ നാം വിശ്വസിക്കണമെന്നാണ് ധോണി ഭായ് അന്ന് പറഞ്ഞത്.ഫിനിഷറുടെ റോളിന്റെ  വളരെ ഏറെ വ്യക്തമായ ചിത്രം അദ്ദേഹം എനിക്ക് നൽകിയിരുന്നു.ആ പ്രത്യേക ദിവസം നിങ്ങൾ ചെയ്യുന്നതെന്തും ശരിയാണെന്ന് വിശ്വസിക്കാൻ എന്നോട്  അദ്ദേഹം എന്നോട് ആവശ്യപെട്ടു. നിങ്ങളാണ് മികച്ച വിധികർത്താവ് അതിനാൽ തന്നെ ഇനി സ്കോർ പിന്തുടരുമ്പോൾ നിങ്ങളുടെ മനസ്സിൽ എന്താണ് ഓടുന്നതെന്ന് അത്‌ നിങ്ങൾക്ക് മാത്രമേ അറിയാനായി കഴിയൂ ” ധോണിയുടെ വാക്കുകൾ എപ്രകാരമായിരുന്നു എന്ന് പഞ്ചാബ് കിംഗ്സിന്‍റെകൂടെ താരമായ ഷാരുഖ് ഖാന്‍ പറഞ്ഞു.

Scroll to Top