IPL 2021 : തകര്‍പ്പന്‍ ഡൈവിങ്ങ് ക്യാച്ചുമായി രാഹുല്‍ ത്രിപാഠി.

0
1

2021 ഐപിഎല്ലിലെ ആദ്യ ഡബിള്‍ ഹെഡര്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചോടെ തുടക്കം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയെ പുറത്താക്കി മികച്ച തുടക്കമാണ് വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തക്ക് സമ്മാനിച്ചത്.

മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ കവറിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ, വീരാട് കോഹ്ലി അടിച്ച പന്ത് വായുവില്‍ ഉയര്‍ന്നു. രാഹുല്‍ ത്രിപാഠിയാകട്ടെ പുറകിലേക്കോടി ഡൈവ് ചെയ്താണ് വീരാട് കോഹ്ലിയുടെ ക്യാച്ച് കൈപിടിയിലൊതുക്കിയത്.

6 പന്തില്‍ 5 റണ്‍ നേടിയായിരുന്നു ക്യാപ്റ്റന്‍ കോഹ്ലി പവിലിയനിലേക്ക് മടങ്ങിയത്‌. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ 3 വിദേശ താരങ്ങളെയാണ് കളിപ്പിച്ചത്. ഒരു മത്സരത്തില്‍ 4 വിദേശ താരങ്ങളെയാണ് ആദ്യ ലൈനപ്പില്‍ കളിപ്പിക്കാന്‍ അനുവാദമുള്ളു. ഗ്ലെന്‍ മാക്സ്വെല്‍, ഏബി ഡീവില്ലേഴ്സ്, കെയ്ല്‍ ജേമിസണ്‍ എന്നിവരാണ് ബാംഗ്ലൂര്‍ നിരയില്‍ കളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here