തോളിൽ തട്ടി ആശ്വസിപ്പിച്ച് ദ്രാവിഡ്‌ : എല്ലാം ശരിയാകും

സൗത്താഫ്രിക്കക്ക്‌ എതിരായ മൂന്ന് മത്സര ടെസ്റ്റ്‌ പരമ്പര ഇന്ത്യൻ ടീമിന് വളരെ ഏറെ നിർണായകമാണ്‌. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായിട്ടുള്ള പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും കോഹ്ലിയും സംഘവും ആഗ്രഹിക്കുന്നില്ല. ഒന്നാം ദിനം ലോകേഷ് രാഹുലിന്‍റെ ബാറ്റിങ് മികവിൽ ഇന്ത്യൻ ടീം മികച്ച സ്കോറിലേക്ക് കൂടി കുതിക്കുമ്പോൾ പൂർണ്ണ നിരാശയായി മാറുന്നത് പൂജാരയാണ്. മോശം ബാറ്റിങ് ഫോമിന്റെ പേരിൽ രൂക്ഷ വിമർശനം ക്രിക്കറ്റ്‌ ലോകത്ത് നിന്നും കേൾക്കുന്ന പൂജാര ഒരിക്കൽ കൂടി ബാറ്റിങ്ങിൽ പരാജയമായി മാറി.

ഒന്നാം വിക്കറ്റിൽ രാഹുൽ :മായങ്ക് അഗർവാൾ സഖ്യം 117 റൺസാണ് അടിച്ചെടുത്തതെങ്കിലും മായങ്ക് വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിൽ എത്തിയ പൂജാര നേരിട്ട ആദ്യ ബോളിൽ തന്നെ പുറത്തായി മറ്റൊരു നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി

അവസാനം കളിച്ച നാല്പതിലേറെ ടെസ്റ്റ്‌ ഇന്നിങ്സുകളിൽ ഒരിക്കൽ പോലും സെഞ്ച്വറി നേടുവാൻ കഴിയാതെ മോശം ഫോമിലുള്ള പൂജാരക്ക്‌ പകരം ടെസ്റ്റ്‌ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി അടിച്ച ശ്രേയസ് അയ്യരെ അടുത്ത ടെസ്റ്റിൽ കളിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. എങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്റും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും പൂജാരക്ക്‌ ഒപ്പമാണെന്നുള്ള സൂചനകൾ ഇന്നലെ മത്സര ശേഷം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ അടക്കം ഈ ഒരു സംഭവം ഹിറ്റായി മാറി കഴിഞ്ഞു. ഇന്നലെ മത്സരശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലാണ് സംഭവം നടന്നത്

ഡ്രസ്സിംഗ് റൂമിൽ നിന്നിരുന്ന പൂജാരക്ക്‌ സപ്പോർട്ട് നൽകുന്ന ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് വാനോളം പ്രശംസ നൽകുകയാണ് ക്രിക്കറ്റ്‌ ലോകം. ഡക്കിൽ പുറത്തായ വിഷമത്തിൽ നിൽക്കുന്ന പൂജാര തോളിൽ തട്ടി ആശ്വസിപ്പിച്ച കോച്ച് ടീം മാനേജ്മെന്റ് നിന്നിൽ ഏറെ വിശ്വസിക്കുന്നുണ്ട് എന്നുള്ള സൂചന കൂടി സീനിയർ താരത്തിന് നൽകി. ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പൂജാരയിൽ നിന്നും മികച്ച ഒരു ഇന്നിങ്സ് ആരാധകരടക്കം പ്രതീക്ഷിക്കുന്നുണ്ട്

Previous articleഈ വർഷത്തെ മികച്ച ടെസ്റ്റ്‌ ടീം ഇതാ :കോഹ്ലിയെ ഒഴിവാക്കി ഹർഷ ഭോഗ്ലെ
Next articleഅവന്‍ കേരളത്തിന്‍റെയും ഇന്ത്യയുടേയും ഭാവി താരം. പ്രശംസയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്