സ്ട്രൈക്ക് റേറ്റ് 230. കുറച്ച് സമയം കൂടുതല്‍ നാശം. 1.8 കോടി രൂപക്ക് കിട്ടിയ മുതലാണ് ഇത്

ആദ്യ മത്സരത്തിന് സമാനമായ രീതിയിൽ ചെന്നൈ സൂപ്പർ കിങ്സിന് തങ്ങളുടെ രണ്ടാം മത്സരത്തിലും വെടിക്കെട്ട് തുടക്കം നൽകി ഓപ്പണർ രചിൻ രവീന്ദ്ര. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ മത്സരത്തിലാണ് രചിൻ രവീന്ദ്ര പവർപ്ലേ ഓവറുകളിൽ വെടിക്കെട്ട് തീർത്തത്.

മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കായി രചിന്റെ ഒരു ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 20 പന്തുകൾ നേരിട്ട രചിൻ 46 റൺസ് സ്വന്തമാക്കിയാണ് കൂടാരം കയറിയത്. ചെന്നൈയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് ഈ ന്യൂസിലാൻഡ് ബാറ്റർ നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ചെന്നൈയുടെ ഓപ്പണർ ഋതുരാജ് പതുക്കെയാണ് തുടങ്ങിയത്. എന്നാൽ മറുവശത്ത് രചിൻ രവീന്ദ്രയുടെ ആക്രമണം തന്നെയാണ് കാണാൻ സാധിച്ചത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ ഉമേഷ് യാദവിനെതിരെ ഒരു തകർപ്പൻ സിക്സർ നേടിയാണ് രചിൻ ആരംഭിച്ചത്. ശേഷം അടുത്ത പന്തിൽ തന്നെ ഓഫ് സൈഡിലേക്ക് ഒരു ബൗണ്ടറി നേടി രചിൻ തന്റെ വരവറിയിച്ചു. പിന്നീട് പവർപ്ലേ ഓവറുകളിൽ രചിന്റെ വിളയാട്ടം തന്നെയാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പേസർ അസ്മത്തുള്ളയും ഇന്ത്യൻ പേസർ ഉമേഷ് യാദവും പലതവണ രചിൻ രവീന്ദ്രയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പവർ പ്ലേ ഓവറുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി വിസ്ഫോടനം സൃഷ്ടിച്ച ശേഷമാണ് രചിൻ മടങ്ങിയത്. മത്സരത്തിൽ 20 പന്തുകളിൽ 46 റൺസ് ആണ് ഈ താരം നേടിയത്.

ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 3 പാടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെയും ഇത്തരത്തിൽ വെടിക്കെട്ട് പ്രകടനമാണ് രചിൻ കാഴ്ചവെച്ചത്. മത്സരത്തിൽ 15 പന്തുകളിൽ 37 റൺസ് ആയിരുന്നു രചിന്റെ സമ്പാദ്യം.

മത്സരത്തിന്റെ ആറാം ഓവറിലെ രണ്ടാം പന്തിലാണ് രചിൻ പുറത്തായത്. പേസ് ബോളർമാർക്ക് എതിരെ ആക്രമണം അഴിച്ചുവിട്ട ശേഷമാണ് സ്പിന്നർ റാഷിദ് ഖാന്റെ മുൻപിൽ രചിൻ കീഴടങ്ങിയത്. രചിനെ റാഷിദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സാഹ സ്റ്റമ്പ്‌ ചെയ്യുകയായിരുന്നു.

ചെന്നൈയ്ക്ക് ഒരു തകർപ്പൻ തുടക്കം നൽകിയ ശേഷമാണ് രചിൻ കൂടാരം കയറിയത്. ഇത്തവണത്തെ മിനി ലേലത്തിൽ 1.8 കോടി രൂപയ്ക്കായിരുന്നു രചിൻ രവീന്ദ്രയെ ചെന്നൈ തങ്ങളുടെ ടീമിൽ എത്തിച്ചത്. ഇതിനോടകം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൃത്യമായ ഇമ്പാക്ട് സ്ഥാപിക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്.