2023 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും അശ്വിനെ ഒഴിവാക്കിയത് തെറ്റായി പോയി എന്ന് കാണിച്ച് തരുന്ന പ്രകടനമാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ നടത്തിയത്. വിന്‍ഡീസിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 60 റണ്‍സ് വഴങ്ങി 5 വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. ടഗ്നരൈന്‍ ചന്ദ്രപ്പോളിനെ പുറത്താക്കിയാണ് തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്.
ബാറ്ററുടെ സ്റ്റംപ് തെറിപ്പിച്ച് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയപ്പോള്‍ ഒരു റെക്കോഡും അശ്വിന്‍ സ്വന്തമാക്കി. ടെസ്‌റ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കി പുറത്താക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് അശ്വിന്‍ സ്വന്തമാക്കി. 95 തവണെയാണ് അശ്വിന്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയത്.
Most Test wickets taken bowled by Indians:
- 95 – R ASHWIN
- 94 – Anil Kumble
- 88 – Kapil Dev
- 66 – Mohammed Shami
- 64 – Bhagwat Chandrasekhar
- 64 – Ravindra Jadeja
167 തവണ ഇത്തരത്തില്‍ പുറത്താക്കിയട്ടുള്ള മുത്തയ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ജെയിംസ് ആന്‍ഡേഴ്സണ്‍ (132) ഷെയ്ന്‍ വോണ്‍ (116) എന്നിവരാണ് തൊട്ടു പിന്നില്‍