ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ വാശിയേറിയ മത്സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ഏഴു റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട രാജസ്ഥാന്‍ തകര്‍പ്പന്‍ തിരിച്ചു വരവിലൂടെയാണ് വിജയം കണ്ടത്. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്താ 210 റണ്‍സില്‍ എല്ലാവരും പുറത്തായി.
നിതീഷ് റാണ പുറത്താകുമ്പോള്‍ 148 റണ്‍സാണ് കൊല്‍ക്കത്താ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായത്. പിന്നീട് എത്തിയതാകട്ടെ വമ്പനടിക്ക് പേരു കേട്ട ആന്ദ്ര റസ്സല്‍. എന്നാല്‍ അശ്വിനെ നേരിട്ട ആദ്യ പന്തില്‍ റസ്സലിനു പിഴച്ചു. അശ്വിന്‍റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ റസ്സലിന്‍റെ കുറ്റി കൊണ്ടാണ് പോയത്.
ഇവിടെ നിന്നുമാണ് കളി രാജസ്ഥാന്‍ തിരിച്ചു പിടിച്ചത്. ചഹലിന്‍റെ ഒരോവറില്‍ നാലു വിക്കറ്റുകള്‍ വീണതോടെ 180 ന് 8 എന്ന നിലയിലായി. പിന്നീട് ഉമേഷ് യാദവിന്‍റെ വെടിക്കെട്ട് പ്രകടനം ഉണ്ടായിരുന്നെങ്കിലും കൊല്‍ക്കത്തക്ക് വിജയിക്കാനായില്ലാ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തത്. 61 പന്തിൽ അഞ്ച് സിക്സറുകളുടെയും ഒൻപത് ഫോറുകളുടെയും അകമ്പടിയോടെയാണ് ബട്‌ലർ 103 റൺസെടുത്തത്. ഐപിഎൽ സീസണിൽ ബട്‌ലറുടെ രണ്ടാം സെഞ്ചുറി നേട്ടമാണ് ഇത്