വീണ്ടും ഒരിക്കൽ കൂടി ഇന്ത്യൻ സ്പിൻ കരുത്തിന് മുൻപിൽ കറങ്ങി വീണ് ഇംഗ്ലണ്ട് ടീം ബാറ്റിംഗ് നിര .മൊട്ടേറ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം തന്നെ ഓൾഔട്ടായി . ആദ്യ ഇന്നിങ്സിൽ 205 റൺസിൽ എല്ലാവരും പുറത്തായി .
ഇന്ത്യക്കായി അക്ഷർ പട്ടേൽ 4 വിക്കറ്റും ഓഫ് സ്പിന്നർ അശ്വിൻ മൂന്നും സിറാജ് രണ്ടും വാഷിംഗ്‌ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി .
ആദ്യ ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായി .ആറാം ഓവരില്‍ പന്തെറിയാനെത്തിയ അക്‌സര്‍ സിബ്ലിയെ ബൗള്‍ഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്‌സര്‍ വിക്കറ്റ് നേടി. അക്‌സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക് പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് അനായസ ക്യാച്ച്.ശേഷം മൂന്നാം വിക്കറ്റിൽ ബെയർസ്‌റ്റോ :റൂട്ട് സഖ്യം പതിയെ സ്കോറിന് ഉയർത്തി എങ്കിലും പതിമൂന്നാം ഓവറിൽ റൂട്ട് വിക്കറ്റ് മുന്നിൽ കുരുങ്ങി പുറത്തായി സിറാജിനാണ് വിക്കറ്റ് .
ആദ്യ സെക്ഷൻ 3 വിക്കറ്റ് നഷ്ടത്തിൽ അവസാനിപ്പിച്ച ഇംഗ്ലണ്ട് ടീമിന് നാലാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത ബെയർസ്‌റ്റോ : സ്റ്റോക്സ് ജോഡി ഇംഗ്ലണ്ട് ക്യാംപിന് വലിയ പ്രതീക്ഷകൾ സമ്മാനിച്ചു . ബെയർസ്റ്റോയെയും വിക്കറ്റ് മുന്നിൽ കുരുക്കി സിറാജ് കൂട്ടുകെട്ട് പൊളിച്ചു .താരം 28 റൺസ് നേടി .
ശേഷം സ്‌റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കരുതലോടെയാണ് താരം കളിച്ചത്. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി .
ഓലി പോപ്പ് (29) , ഡാനിയൽ ലോറെൻസ് (46) എന്നിവർ പൊരുതിയെങ്കിലും ആദ്യ ദിനം ശേഷിച്ച എല്ലാ ഇംഗ്ലണ്ട് താരങ്ങളെയും പുറത്താക്കി ഇന്ത്യൻ ടീം ശക്തമായി തിരികെ വന്നു .ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ടീമില്‍ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ജോഫ്ര ആര്‍ച്ചറും ക്രിസ് ബ്രോഡും പുറത്തുപോയി. ഡൊമിനിക് ബെസ്സും ഡാനിയേല്‍ ലോറന്‍സും ടീമിലെത്തി. മൂന്ന് സ്പിന്നര്‍മാരാണ് ഇംഗ്ലീഷ് ടീമില്‍. ബെസ്സ്, ലോറന്‍സ് എന്നിവര്‍ക്ക് പുറമെ ജാക്ക് ലീച്ചും ടീമിലുണ്ട്.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഒല്ലി പോപ്, ബെന്‍ ഫോക്‌സ്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്സ്, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്‌സണ്‍.