ഓപ്പണർമാരായി സച്ചിനും സെവാഗും വീണ്ടും കളത്തിലേക്ക് : റോഡ് സേഫ്റ്റി സീരീസ് നാളെ പുനരാരംഭിക്കും

navbharat times 2

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍  ടെന്‍ഡുല്‍ക്കറും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഒരിക്കല്‍ കൂടി  ബാറ്റിംഗ്  ക്രീസില്‍ ഒരുമിക്കും. റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിനുള്ള ഇന്ത്യ ലെജന്‍ഡ്സ് ടീമിലാണ് സച്ചിനും സെവാഗും ഓപ്പണര്‍മാരായി  ഇറങ്ങുക.കോവിഡ് മഹാമാരി കാരണം നിർത്തിവെച്ച ടൂർണമെന്റ് നാളെ  വീണ്ടും പുനരാരംഭിക്കും .

ബംഗ്ലാദേശ് ലെജന്‍ഡ്സിനെതിരെയാണ് ഇന്ത്യ ലെജന്‍ഡ്സിന്‍റെ ആദ്യ മത്സരം.
റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് സേഫ്റ്റി  ടി20 പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ മത്സരങ്ങൾ കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്നു .

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ദിവസങ്ങൾ മുൻപ്  വിരമിക്കല്‍ പ്രഖ്യാപിച്ച യൂസഫ് പത്താന്‍,വിനയ് കുമാര്‍ എന്നിവര്‍ക്ക് പുറമെ കഴിഞ്ഞ വാരം വിരമിക്കല്‍ പ്രഖ്യാപിച്ച നമാന്‍ ഓജയും ഇന്ത്യ ലെജന്‍ഡ്സ് ടീമിലിടം നേടി.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മുന്‍താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20യില്‍ കളിക്കുക. നേരത്തെ മാര്‍ച്ച് 5മുതല്‍ 21 വരെ റായ്പൂരില്‍ നടക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി : 20 ടൂർണമെന്റിന്റെ  മത്സരക്രമങ്ങൾ  സംഘാടകർ പ്രഖ്യാപിച്ചിരുന്നു . ഇന്ത്യൻ സമയം രാത്രി 7 മണിക്ക് മത്സരങ്ങൾ ആരംഭിക്കും .

Sri Lanka: Tillakaratne Dilshan (C), D Wijesinghe, Chamara Kapugedara, Chaminda Vaas, Farveez Maharoof, Marvan Atapattu, Muttiah Muralitharan, Rangana Herath, R Kaluwitharana, S Senanayake, T Tushara, T Kandamby, Upul Chandana

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

West Indies: Brian Lara (C), Yohan Blake, Shivnarine Chanderpaul, Ramnaresh Sarwan, Adam Sanford, Carl Hooper, Danza Hyatt, Darren Ganga, Pedro Collins, Ricardo Powell, Ridley Jacobs, Samuel Badree, Suleiman Benn.

India: Sachin Tendulkar (C), Virender Sehwag, Yuvraj Singh, Zaheer Khan, Irfan Pathan, Ajit Agarkar, Sanjay Bangar, Munaf Patel, Mohammad Kaif, Pragyan Ojha, Sairaj Bahutule, Sameer Dighe.

Australia: Brett Lee (C), Brad Hodge, Brett Geeves, Clint McKay, George Green, Jason Krejza, Mark Cosgrove, Nathan Reardon, Rob Quinney, Shane Lee, Travis Birt, Xavier Doherty.

South Africa: Jonty Rhodes (C), Andrew James, Andrew Hall, Garnett Kruger, J Rudolph, Albie Morkel, JJ Van Der Wath, Neil Rhodes, Lance Klusener, Martin Jaarsveld, Morne Van Wyk, Paul Harris, Ryan McLaren.

Scroll to Top