എന്താണ് ഞാൻ സെഞ്ച്വറി അടിച്ചോ :കാണികളുടെ കയ്യടിയിൽ കണ്ണുതള്ളി പൂജാര

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് ആവേശകരമായ അവസാനത്തിലേക്ക്‌. അഞ്ചാം ദിനം മാത്രം കളി അവശേഷിക്കേ ഇരു ടീമുകളും വിജയ പ്രതീക്ഷയിലാണ്. നാലാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയ ഇന്ത്യൻ ടീമിനിപ്പോൾ 154 റൺസിന്റെ ലീഡ് ഉണ്ട്.അഞ്ചാം ദിനം ലീഡ് 250നോട് അടുത്ത് നേടി ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തകർക്കാം എന്നാണ് ഇന്ത്യൻ ടീം വിശ്വസിക്കുന്നത് എന്നാൽ അഞ്ചാം ദിനം ഇംഗ്ലണ്ട് ടീമിന്റെ ബൗളിംഗ് മികവിലാണ് എല്ലാ ശ്രദ്ധയും ഇപ്പോൾ. നാലാം ദിനം പ്രധാന ഘടകമായി മാറിയത് ചേതേശ്വർ പൂജാര :അജിഖ്യ രഹാനെ സഖ്യത്തിന്റെ ബാറ്റിങ് പ്രകടനമാണ്.

മോശം ബാറ്റിങ് ഫോമിന്റെ പേരിൽ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്ന ഇവർ രണ്ട് താരങ്ങളും തങ്ങളുടെ പഴയ ഫോമിലേക്ക് എത്തുന്ന കാഴ്ചയാണ് നമ്മൾ ലോർഡ്‌സ് ടെസ്റ്റിൽ കണ്ടത്.രഹാനെ 61 റൺസാണ് നേടിയത് എങ്കിൽ പതിവ് ശൈലിയിൽ കളിച്ച പൂജാര 206 പന്തിൽ നിന്നും 45 റൺസ് അടിച്ചെടുത്തു. പൂജാരയുടെ കരിയറിൽ വീണ്ടും ഒരിക്കൽ കൂടി മറ്റൊരു നേട്ടം സ്വന്തമാക്കുവാൻ കഴിഞ്ഞ മത്സരമാണിത്. താരം ഇന്നലെ നേരിട്ട ആദ്യ 100 പന്തിൽ ഒരു ഫോർ പോലും അടിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

എന്നാൽ ക്രിക്കറ്റ്‌ ആരാധകരിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും ഞെട്ടലായി മാറിയത് പൂജാരയുടെ ഇന്നിങ്സിന്റെ തുടക്കമാണ്. താരം രണ്ടാം ഇന്നിങ്സിൽ നേരിട്ട ആദ്യ 34 പന്തിൽ നിന്നും റൺസൊന്നും തന്നെ നേടിയില്ല പിന്നീട് മുപ്പത്തിയഞ്ചാമത്തെ പന്തിൽ താരം സിംഗിൾ നേടിയതും എല്ലാ കാണികളും താരത്തിന്റെ സിംഗിളിന് ഒപ്പം കയ്യടിച്ചതും കൗതുകമായി മാറി.പൂജാര സാം കരൺ എറിഞ്ഞ പത്തൊൻപ്പതാം ഓവറിലാണ് ആദ്യ റൺസ് നേടിയത്. താരം സിംഗിൾ പൂർത്തിയാക്കിയ ഉടനെ കാണികൾ എല്ലാം എഴുനേറ്റ് നിന്നാണ് കയ്യടിച്ചത്. സെഞ്ച്വറിക്ക്‌ സമാനമായ ഒരു വരവേൽപ്പാണ് താരത്തിന് ലഭിച്ചത്. എല്ലാ ക്രിക്കറ്റ്‌ ആരാധകരിലും ഈ രംഗം വളരെ അധികം വൈറലായി കഴിഞ്ഞു.

Previous articleത്രില്ലിംഗ് മത്സരത്തിൽ വിജയവുമായി വിൻഡീസ് :ഒറ്റ വിക്കറ്റിന് ചരിത്ര ജയം സ്വന്തം
Next articleനമ്മൾ അവനെ എപ്പോഴും കുറ്റപെടുത്തും :പക്ഷേ ഈ കാര്യം മറക്കരുതെന്ന്‌ ഓർമിപ്പിച്ച് സെവാഗ്