നമ്മൾ അവനെ എപ്പോഴും കുറ്റപെടുത്തും :പക്ഷേ ഈ കാര്യം മറക്കരുതെന്ന്‌ ഓർമിപ്പിച്ച് സെവാഗ്

IMG 20210816 134817 scaled

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് വളരെ അധികം ആവേശപൂർവ്വം അഞ്ചാം ദിനത്തിലേക്ക്‌ കടക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം നോക്കികാണുന്നത് ടീം ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാണ് നാലാം ദിനം ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായി മാറിയത് സീനിയർ താരങ്ങളായ അജിക്യ രഹാനെ, ചെതേശ്വർ പൂജാര എനിവരുടെ പ്രകടനമാണ്. നാലാം വിക്കറ്റിൽ ഇവർ ഇരുവരും ചേർന്ന് നേടിയ 100 റൺസിന്റെ പാർട്ണർഷിപ്പാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബാറ്റിംഗിന്റെ രക്ഷക്കെതിയത്. രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി സമ്മർദ്ദത്തിലായ ഇന്ത്യൻ ടീം പൊരുതാവുന്ന മികച്ച രണ്ടാം ഇന്നിങ്സ് സ്കോർ നേടാനായി ശ്രമിക്കുമ്പോൾ രഹാനെയും പൂജാരയും കാഴ്ചവെച്ച ബാറ്റിങ് പ്രകടനം ഏറെ കയ്യടികൾ നേടുന്നുണ്ട്.

എന്നാൽ തന്റെ പതിവ് ശൈലിയിൽ തന്നെ കളിച്ച ഇന്ത്യൻ ഉപനായകനായ അജിഖ്യ രഹാനെയെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്. കരിയറിൽ പലപ്പോഴും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ബാറ്റിംഗിലെ രക്ഷകനായി എത്താറുള്ള രഹാനെയും ഒരിക്കലും നാം മറക്കരുത് എന്നാണ് സെവാഗിന്റെ ഏറെ പ്രാധാന്യം അർഹിക്കുന്ന വാക്കുകൾ.146 പന്തുകളിൽ നിന്നും 5 ഫോറുകൾ അടക്കം 61 റൺസ് അടിച്ചെടുത്ത രഹാനെ ടെസ്റ്റ് പരമ്പരയിൽ ആദ്യമായിട്ടാണ് തന്റെ ഫോം വീണ്ടെടുക്കുന്നത്. എക്കാലവും വളരെ അധികം ആളുകൾ രഹാനെയെ കുറ്റം പറയാറുണ്ട് എന്നും പറഞ്ഞ സെവാഗ് ഒരിക്കലും നമ്മൾ അജിഖ്യ രഹാനെയുടെ നായകത്വത്തിലാണ് ഏറ്റവും മികച്ച ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് എന്നത് മറക്കരുത് എന്നും ആവശ്യപ്പെട്ടു.മുൻപ് മെൽബൺ ടെസ്റ്റിൽ അടക്കം സെഞ്ച്വറി നെടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച രഹാനെ ഒരിക്കൽ കൂടി തന്റെ ക്ലാസ്സ്‌ തെളിയിച്ചതായി സെവാഗ് തുറന്ന് പറഞ്ഞു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“രഹാനെയെ വിമർശിക്കുന്നവർ അടക്കം ഓസ്ട്രേലിയയിൽ ചരിത്ര പരമ്പര നാം നേടിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് മറക്കരുത്. ഇന്നലെ ലോർഡ്‌സിൽ തന്റെ മികവ് ആവർത്തിക്കാൻ രഹാനെക്ക്‌ സാധിച്ചു. അദ്ദേഹം നേടിയ ഫിഫ്റ്റി പക്ഷേ സെഞ്ച്വറിയായി മാറിയെങ്കിൽ അത് ഏറെ സന്തോഷമായി മാറിയേനെ. രഹാനെ നിർണായക സന്ദർഭങ്ങളിൽ ഇന്ത്യക്കായി അടിച്ചെടുത്ത റൺസ് നമ്മൾ ഓർക്കണം” സെവാഗ് അഭിപ്രായം വിശദമാക്കി

Scroll to Top