ഇന്ത്യന്‍ വന്‍മതിലില്‍ വിള്ളല്‍. പൂജാരയുടെ മോശം ബാറ്റിംഗ് തുടരുന്നു.

0
1

കെയ്ല്‍ ജയ്മിസന്‍റെ പന്തില്‍ റോസ് ടെയ്ലര്‍ക്ക് ക്യാച്ച് നല്‍കി പവിലയനിലേക്‌ പൂജാര നടക്കുമ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്നത് വെറും 15 റണ്‍സ് മാത്രം. ആദ്യ സെക്ഷനില്‍ തന്നെ വന്‍മതിലാവേണ്ട താരം വീണുപോയപ്പോള്‍ ഇന്ത്യന്‍ പതനം ആരംഭിച്ചു.

പൂജാര മടങ്ങിയപ്പോള്‍ 72 ന് 4 എന്ന നിലയിലായിരുന്നു ഇന്ത്യ. അതിനുശേഷം ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ 98 റണ്‍സ് മാത്രമാണ് കൂട്ടിചേര്‍ക്കാനായത്. ആദ്യ ഇന്നിംഗ്സിലും കഥ വിത്യസ്തമായിരുന്നില്ലാ. 54 ബോളില്‍ 8 റണ്‍സ് മാത്രമാണ് പൂജാര നേടിയത്.

Pujara Wicket

ഇത് തുടര്‍ച്ചയായ ആറാം ഇന്നിംഗ്സിലാണ് പൂജാര 30 ലധികം റണ്‍സ് നേടാതെ പുറത്താവുന്നത്. അതില്‍ 3 തവണ ഒറ്റ അക്ക സ്കോറിനാണ് ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം മടങ്ങിയത്. സെഞ്ചുറിക്കു വേണ്ടിയുള്ള പൂജാരയുടെ കാത്തിരിപ്പ് തുടരുകയാണ്. 2019 ലാണ് അവസാനമായി ഇന്ത്യന്‍ വന്‍മതിലിന്‍റെ സെഞ്ചുറി പിറന്നത്.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സീസണില്‍ 18 മത്സരങ്ങളില്‍ നിന്നായി 841 റണ്‍സാണ് ചേത്വേശര്‍ പൂജാര നേടിയത്. ശരാശരി വെറും 28 മാത്രം. പൂജാരയുടെ മോശം ബാറ്റിംഗ് ഇന്ത്യന്‍ ടീമിനെ ധാരാളം ബാധിക്കുന്നുണ്ട്. ഒരറ്റത്ത് പൂജാര വിക്കറ്റ് കാത്തു സൂക്ഷിക്കുമ്പോള്‍ മറുവശത്ത് സധൈര്യം ബാറ്റ് ചെയ്യുവാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുമായിരുന്നു. ഇംഗ്ലണ്ട് സീരീസ് മുന്നില്‍ നില്‍ക്കെ പൂജാരയുടെ മോശം ബാറ്റിംഗ് ഫോം ഇന്ത്യക്ക് തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here