സേവാഗിനെപ്പോലെ കളിച്ച് സച്ചിനെ ആരാധിച്ച്, കോഹ്ലിയുടെപ്പോലെ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്ന ഷെഫാലി. കോച്ച് വെളിപ്പെടുത്തുന്നു.

ക്രിക്കറ്റ് ആരാധകരുടെ ഇടയിലെ സുപരിചിതമായ പേരാണ് ഷെഫാലി വെര്‍മ്മ. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് ടീമില്‍ ഇടം നേടിയിരുന്നു. വനിത ടീമിലെ ടെസ്റ്റ് അരങ്ങേറ്റം ഷെഫാലി മോശമാക്കിയില്ലാ. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 96, 63 എന്നിങ്ങനെയായിരുന്നു ഷെഫാലിയുടെ സ്കോര്‍.

Shafali Verma 1

17 വയസ്സുകാരി ഇന്ത്യന്‍ ഓപ്പണറെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് ഷെഫാലിയുടെ കോച്ചായ അശ്വിനി കുമാര്‍. വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരാട് കോഹ്ലി എന്നിവരില്‍ നിന്നാണ് ഷെഫാലിക്ക് പ്രെചോദനം ലഭിച്ചതെന്നാണ് കോച്ച് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനു ശേഷം ഷെഫാലി സേവാഗിനെപോലെ ബാറ്റ് ചെയ്യുന്നു എന്ന് ക്രിക്കറ്റ് ലോകത്ത് സംസാര വിഷയമുണ്ടായിരുന്നു.

Sachin and Shafali

” അവള്‍ സേവാഗിനെപ്പോലെ ബാറ്റ് ചെയ്യുന്നു എന്ന് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. അവള്‍ അത് സമ്മതിച്ചിരുന്നു. എന്നാല്‍ അവള്‍ മാതൃകയാക്കിയിരുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയായിരുന്നു. അവള്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപ്പോലെ ആവാനായിരുനു ആഗ്രഹം ” അശ്വിനി കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനു ശേഷം തന്‍റെ കളി എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ച് ഷെഫാലിയുടെ ഫോണ്‍ എത്തി. നന്നായി കളിച്ചു എന്നും, ഇത് തുടരാന്‍ ആവശ്യപ്പെട്ട കോച്ച്, രാജ്യത്തിനു വേണ്ടി ഇനിയും നല്ല വിജയപ്രകടനം നടത്തണം എന്ന് ഷെഫാലിയോട് പറഞ്ഞു. ” ചില സാഹചര്യങ്ങളില്‍ ശാന്തത വരുത്തണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ടീമിനു പ്രശ്നമുള്ളപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപോലെ ഞാന്‍ കളിക്കും ” കോച്ച് അശ്വിനി കുമാര്‍ പറഞ്ഞു.

ഫിറ്റ്നെസില്‍ ഷെഫാലിയുടെ മാതൃക ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ്. ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ജങ്ക് ഫുഡ് ഒഴിവാക്കി. ” ഒരു വർഷത്തെ ഷഫാലിയെ അവൾ ഇപ്പോഴുള്ളതുമായി താരതമ്യം ചെയ്താൽ, നിങ്ങൾക്ക് വളരെയധികം വ്യത്യാസങ്ങൾ കാണാനാകും. അവളുടെ പ്രിയപ്പെട്ട ഭക്ഷണവും വിഭവങ്ങളും ഉപേക്ഷിക്കുന്നതിലുള്ള അവളുടെ ത്യാഗങ്ങൾ അവളുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ സഹായിച്ചു. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം അതിന്റെ പ്രധാന ഉദാഹരണമാണ് ” കോച്ച് കൂട്ടിചേര്‍ത്തു.