താൻ കണ്ടു വളർന്നത് അവരുടെ മൂന്നുപേരുടെയും കളി, അതുകൊണ്ടുതന്നെ എനിക്ക് ഏറ്റവും ഇഷ്ടം അവർ മൂന്നു പേരെയാണ്. തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് ചേതേശ്വർ പുജാര.

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ചേതേശ്വർ പൂജാര. ഒട്ടനവധി നിരവധി മത്സരങ്ങളിൽ ഇന്ത്യയെ രക്ഷിച്ച താരമാണ് പൂജാര. ഇപ്പോഴിതാ തന്റെ ക്രിക്കറ്റിലെ ഇഷ്ടതാര ങ്ങൾ ആരൊക്കെയാണെന്ന ഒരു ആരാധകൻ്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.



കഴിഞ്ഞ കുറച്ചു ദിവസമായി തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് മത്സരം മാത്രമല്ല വെടിക്കെട്ട് ബാറ്റിങ് അറിയുമെന്ന് ക്രിക്കറ്റ് ലോകത്തെ കാണിച്ചുകൊടുക്കുകയാണ് താരം. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിലും റോയൽ ലണ്ടൻ കപ്പിലും കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ താരം മികച്ച ഫോമിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുകയാണ്. ഇതിനിടയിലാണ് ആരാധകരുമായി ട്വിറ്ററിലൂടെ താരം സംവദിച്ചത്. തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് താരം മനസ്സുതുറന്നു.

images 19 2



ചെറുപ്പം മുതൽ താൻ ക്രിക്കറ്റ് കണ്ട് വളര്‍ന്നത് രാഹുൽ ദ്രാവിന്‍റെയും സച്ചിൻ ടെണ്ടുൽക്കറുടേയും സൗരവ് ഗാംഗുലിയുടെയും കളികണ്ടാണെന്നും അതുകൊണ്ടുതന്നെ അവരുടെ കളിയാണ് തനിക്ക് കാണാൻ ഏറ്റവും ഇഷ്ടമെന്നും പൂജാര വ്യക്തമാക്കി. കൗണ്ടി ക്രിക്കറ്റിൽ പാക് താരം റിസ്വാനുമായി ഒരേ ടീമിൽ കളിച്ചപ്പോൾ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിനും പുജാര മറുപടി. റിസ്വാനുമായി ലഭിച്ച അവസരങ്ങൾ വളരെ നന്നായി ആസ്വദിച്ചു എന്നും റിസ്വാൻ പ്രതിഭാധനനായ കളിക്കാരനാണെന്നും പൂജാര വ്യക്തമാക്കി. കായിക മേഖലയിലെ തന്നെ ഇഷ്ട താരം ആരാണെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ അതിന് താരം മറുപടി നൽകിയ പേര് ടെന്നിസ് താരം ജോകോവിച്ച് എന്നായിരുന്നു.

images 21 2

തൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഇന്നിങ്സ് ബാംഗ്ലൂരിൽ വച്ച് ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് നേടിയ 92 റൺസ് ആണെന്നും താരം തുറന്നു പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിലെ പിച്ചാണ് ഇന്ത്യയെ ബാറ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടിച്ചതെന്നും അവിടെ നടന്ന മത്സരം റദ്ദാക്കി എന്നും പൂജാര പറഞ്ഞു. മെസ്സി റൊണാൾഡോ എന്നിവരിൽ ഏറ്റവും കൂടുതൽ തനിക്കിഷ്ടം മെസ്സി ആണെന്ന് പൂജാര പറഞ്ഞു.

Previous articleലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ വോണോ മുരളീധരനോ അല്ല,അത് ഞാനാണ്, ഇക്കാര്യം മുരളീധരൻ പോലും സമ്മതിച്ചു തരും; ക്രിസ് ഗെയിൽ
Next article2 പാക്ക് പേസര്‍മാരെ അന്ന് നേരിട്ടത് സ്പിന്നര്‍മാരെപ്പോലെ ; സേവാഗ് വെളിപ്പെടുത്തുന്നു