ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ വോണോ മുരളീധരനോ അല്ല,അത് ഞാനാണ്, ഇക്കാര്യം മുരളീധരൻ പോലും സമ്മതിച്ചു തരും; ക്രിസ് ഗെയിൽ

images 22 2

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ. ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ നേടിയിരുന്നു താരം തുടങ്ങിയത്. നിന്ന് നിൽപ്പിൽ എല്ലാ ബൗളർമാരെയും നിലംപരിശാക്കി ഫീഫ്റ്റിയും, സെഞ്ചുറിയും നേടുക എന്ന പ്രത്യേക ഹോബി ആയിരുന്നു ഈ വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് ഉള്ളത്.


കളിക്കളത്തിൽ ബാറ്റ് കൊണ്ടും ബൗള് കൊണ്ടും മാത്രമല്ല ക്രിക്കറ്റ് ആരാധകരെ താരം ആവേശത്തിലാക്കിയിരുന്നത്. ചില സമയങ്ങളിൽ താരം ഗ്രൗണ്ടിൽ വെക്കുന്ന ചുവടുകൾക്കും ഡാൻസുകൾക്കും ഒട്ടനവധി ആരാധകരാണ് ക്രിക്കറ്റ് ലോകത്തുള്ളത്. ബാറ്റ് കൊണ്ട് മാത്രമല്ല പന്തുകൊണ്ടും ആരാധകരെ താരം ഞെട്ടിച്ചിട്ടുണ്ട്.

images 23 1


ഇപ്പോൾ ഇതാ തൻ്റെ ബൗളിങ്ങിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ താനാണെന്ന ബോൾഡ് സ്റ്റേറ്റ്മെൻറ് ആണ് വെസ്റ്റിൻഡീസ് ഇതിഹാസം നടത്തിയിരിക്കുന്നത്. തൻ്റെ അഭിപ്രായം മുത്തയ്യ മുരളീധരൻ പോലും തള്ളിപ്പറയില്ല എന്നും ഗെയിൽ പറഞ്ഞു.അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..

Read Also -  മത്സരശേഷം ധോണിയ്ക്ക് ഹസ്തദാനം നൽകാതെയിരുന്നത് കോഹ്ലി അടക്കമുള്ളവരുടെ തെറ്റ്. മുൻ ഇംഗ്ലണ്ട് നായകൻ പറയുന്നു.
images 24 1

“നിങ്ങൾക്കറിയാമോ, എന്റെ ബൗളിങ് നാച്ചുറലാണ്. തീർച്ചയായും ഞാൻ പന്തെറിയേണ്ടവൻ തന്നെയാണ്. ലോകത്തിലെ എക്കാലത്തേയും മികച്ച സ്പിന്നർ ഞാനാണ്. മുത്തയ്യ മുരളീധരൻ പോലും എന്റെ അഭിപ്രായത്തെ തള്ളിപ്പറയില്ല, കാരണം എനിക്കാണ്
ഏറ്റവും മികച്ച എക്കോണമിയുള്ളത്. സുനിൽ നരെയ്ൻ എന്റെ അടുത്ത് പോലും എത്തില്ല.”-ഗെയ്ൽ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ 103 മത്സരങ്ങളിൽ നിന്ന് 73 വിക്കറ്റുകളാണ് 2.63 എക്കണോമിയിൽ ഗെയിൽ നേടിയിട്ടുള്ളത്. ഗെയിലിൻ്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗർ 5/34 ആണ്. ഏകദിനത്തിൽ 4.78 ഇകോണമിയിൽ നിന്ന് 167 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 20-20 യിൽ 7.62 ഇകോണമിയിൽ 83 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Scroll to Top