ലോകകപ്പിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ? സാധ്യത ടീം ഇങ്ങനെ.

sanju and pant 1

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയ യുവതാരങ്ങളൊക്കെയും അണിനിരക്കുന്ന ഒരു തകർപ്പൻ സ്ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

15 സ്ക്വാഡ് അംഗങ്ങൾക്കൊപ്പം 4 റിസർവ് കളിക്കാരും സ്ക്വാഡിൽ ഉൾപ്പെടുന്നുണ്ട്. അനുഭവസമ്പത്തും യുവത്വവും കൂട്ടിച്ചേർന്ന ഒരു തകർപ്പൻ സ്ക്വാഡ് തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ 15 അംഗങ്ങളിൽ ഇന്ത്യയ്ക്കായി പ്ലെയിങ് ഇലവനിൽ ആരൊക്കെ ഉണ്ടാകും എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്.

എന്തായാലും ഇന്ത്യയ്ക്കായി ഓപ്പണിങ് ഇറങ്ങുക രോഹിത് ശർമയും ജയസ്വാളുമാവും എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല നിലവിൽ ഈ ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തുടരുന്ന വിരാട് കോഹ്ലി മൂന്നാം നമ്പർ ബാറ്ററായി ക്രീസിൽ എത്തിയേക്കാം.

കഴിഞ്ഞ ലോകകപ്പിലടക്കം വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റർ സൂര്യകുമാർ യാദവാവും നാലാമനായി ക്രീസിലെത്തുക. വിക്കറ്റ് കീപ്പർ തസ്തികയിൽ നിലവിൽ ഋഷഭ് പന്തും സഞ്ജു സാംസനുമാണ് സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്. ലെഫ്റ് ഹാൻഡർ, എക്സ് ഫാക്റ്റർ എന്ന നിലയിൽ ആനുകൂല്യമുള്ളതിനാൽ അഞ്ചാം നമ്പർ താരമായി പന്ത് ക്രീസിൽ എത്തിയേക്കും.

ഫിനിഷർ റോളിലേക്ക് ഇന്ത്യ പരിഗണിക്കാൻ സാധ്യതയുള്ള താരം ശിവം ദുബയാണ്. 2024 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി സിക്സർ വെടിക്കെട്ട് തീർക്കുന്ന ദുബെയ്ക്ക് ലോകകപ്പിൽ ഇന്ത്യയ്ക്കായി മികവ് പുലർത്താൻ സാധിച്ചേക്കും. ഈ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികവ് പുലർത്തിയ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുന്ന മറ്റൊരു താരം. ഒപ്പം മറ്റൊരു സ്പിൻ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയും ടീമിന്റെ ഭാഗമായി മാറിയേക്കാം. ജഡേജയ്ക്കൊപ്പം സ്പിന്നറായി പ്ലെയിങ്‌ ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന മറ്റൊരു താരം കുൽദീപ് യാദവാണ്.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

പേസ് വിഭാഗത്തിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ വെടിക്കെട്ട് ബോളർ ജസ്‌പ്രീത് ബൂമ്ര ഉണ്ടാവുമെന്നത് ഉറപ്പാണ്. ബൂമ്രയ്ക്കൊപ്പം അർഷദീപ് സിംഗാണ് ടീമിലെത്താൻ സാധ്യതയുള്ള മറ്റൊരു ബോളർ. ഇത്തരത്തിൽ 11 അംഗങ്ങളാവും ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുക.

ഇങ്ങനെയെങ്കിൽ ശക്തമായ ഒരു ടീമിനെ തന്നെ ലോകകപ്പിനായി മൈതാനത്ത് ഇറക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. മാത്രമല്ല ഐപിഎൽ ഇത്തവണത്തെ ലോകകപ്പിൽ പ്രധാനമായി മാറും എന്നാണ് ബിസിസിഐ കണക്കാക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്ക് വലിയൊരു അവസരം തന്നെയാണ് ഈ ലോകകപ്പിൽ എത്തിച്ചേർന്നിരിക്കുന്നത്.

സാധ്യത ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (C), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK) , ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്

Scroll to Top