ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു കഴിയും. വീരവാദവുമായി പാക്കിസ്ഥാന്‍ നായകന്‍

ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ എല്ലാവരും കാത്തിരിക്കുന്ന ഗ്ലാമര്‍ പോരാട്ടമാണ് ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം. ചിരവൈരികളുടെ പോരാട്ടത്തില്‍ ആര് വിജയിക്കും എന്നാണ് ഇപ്പോഴത്തെ സംസാരവിഷയം. ഒക്ടോബര്‍ 24 നാണ് ഇരു ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടുന്നത്.

ലോകകപ്പ് പോരാട്ടങ്ങളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു സാധിച്ചട്ടില്ലാ. എന്നാല്‍ ഇത്തവണ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്ന് അഭിപ്രായപ്പെടുകയാണ് പാക് നായകന്‍ ബാബര്‍ അസം. കുറച്ച് വര്‍ഷങ്ങളായി യുഏഈ യില്‍ കളിച്ചതാണ്  പാക്കിസ്ഥാന്‍ ടീമിനു ആനുകൂല്യം നല്‍കുന്ന കാര്യമായി ബാബര്‍ അസം പറയുന്നത്.

” ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രധാനമായും ഒന്നാമത്തെ മത്സരമാവുമ്പോള്‍. വിജയത്തോടെ തുടങ്ങി ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 3-4 വര്‍ഷമായി യുഎഇയില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാം. പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും ഞങ്ങള്‍ക്കറിയാം. ആ ദിവസം മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമേതോ അവര്‍ ജയിക്കും. ആര് ജയിക്കുമെന്ന് എന്നോട് ചോദിച്ചാല്‍ പാകിസ്താന്‍ എന്നാവും ഞാന്‍ പറയുക ” പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.

ടീമെന്ന നിലയില്‍ ഞങ്ങള്‍ ആത്യവിശ്വാസത്തിലാണെന്ന പറഞ്ഞ ബാബര്‍ അസം കഴിഞ്ഞു പോയതിനെക്കുറിച്ച് ചിന്തിക്കാറില്ലാ എന്നും ഓര്‍മിപ്പിച്ചു. ” ഭാവിയിലാണ് പ്രതീക്ഷ. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ഇന്ത്യക്കെതിരേ ശക്തമായ മുന്നൊരുക്കം നടത്തുന്ന ഞങ്ങള്‍ മികച്ച ക്രിക്കറ്റ് തന്നെ കാഴ്ചവെക്കുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. വളരെ സന്തോഷവാനാണ് ഞാന്‍. നായകനെന്ന നിലയില്‍ ലോകകപ്പിലേക്കെത്തുമ്പോള്‍ അഭിമാനം തോന്നുന്നു ”

അവാസാനമായി ഇരു ടീമും ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2019 ഏകദിന ലോകകപ്പിലാണ്. അന്ന് ഇന്ത്യ അനായാസം വിജയിച്ചിരുന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയെന്നതാണ് പാകിസ്താനെ സംബന്ധിച്ച് എടുത്തുപറയാവുന്ന നേട്ടം.

Previous articleഅവനോട് ഓപ്പണറാവേണ്ട എന്ന് ആരെങ്കിലും പറയൂ. കോഹ്ലിയുടെ ഓപ്പണിംഗ് സ്ഥാനത്തെ പറ്റി അഭിപ്രായപ്പെട്ട് സേവാഗ്
Next articleസഞ്ജു സാംസണിനു ഇന്ത്യന്‍ ടീം വാതില്‍ തുറക്കുന്നു. യുവ താരങ്ങൾക്കായി ബിസിസിഐയുടെ പ്ലാന്‍