സഞ്ജു സാംസണിനു ഇന്ത്യന്‍ ടീം വാതില്‍ തുറക്കുന്നു. യുവ താരങ്ങൾക്കായി ബിസിസിഐയുടെ പ്ലാന്‍

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഏതാനും വമ്പൻ മാറ്റങ്ങൾക്ക് സാധ്യതകൾ സൃഷ്ടിച്ചാണ് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ടൂർണമെന്റിന് ശേഷം ടി :20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി ഒഴിയുന്നത്. കൂടാതെ ടി :20 ലോകകപ്പിന് ശേഷം ടീം ഇന്ത്യക്ക് പുത്തൻ ഹെഡ് കോച്ചും എത്തും. നിലവിലെ പരിശീലക സംഘം ലോകകപ്പിന് ശേഷം സ്ഥാനങ്ങൾ എല്ലാം ഒഴിയുമ്പോൾ പുതിയ ബാറ്റിങ് ആൻഡ് ബൗളിംഗ് പരിശീലകനായുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. കൂടാതെ വരുന്ന ചില പര്യടനങ്ങളിൽ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്‌ ഹെഡ് കോച്ചായി എത്തും എന്നുള്ള സൂചനകളും കൂടി പുറത്തുവരുന്നുണ്ട്. ടി :20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലാൻഡിനെതിരെ ഉള്ള പരമ്പരയിൽ താത്കാലിക കോച്ച് റോളിൽ നിലവിലെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ രാഹുൽ ദ്രാവിഡെത്തും.

എന്നാൽ ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വരുന്ന ന്യൂസിലാൻഡ് പര്യടനത്തിലെ ടി :ട്വന്റി പരമ്പരയിൽ യുവ താരങ്ങൾ അടക്കം ഉൾപ്പെടുന്ന സ്ക്വാഡാകും കളിക്കുക. ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഏറെ നിർണായക പരമ്പരയിൽ എല്ലാ സീനിയർ താരങ്ങൾക്കും വിശ്രമം നൽകാനും യുവ താരങ്ങളെ ഭാവി മുന്നിൽ കണ്ടുകൊണ്ട് വളർത്തി കൊണ്ടുവരുവാനും കൂടിയാണ് സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നത്. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടവും ഒപ്പം ഭാവി പ്രതീക്ഷകളും നൽകുന്ന യുവ താരങ്ങളെ ടീമിലേക്ക് എത്തിച്ച് കൂടുതൽ പരിശീലനവും മത്സരപരിചയവും കൂടി നൽകാൻ ബിസിസിഐ ഉദ്ദേശിക്കുന്നു. ടി :20 ലോകകപ്പിന് മൂന്ന് ദിവസം ശേഷം ആരംഭിക്കുന്ന ടി :20 പരമ്പരയിൽ എല്ലാ സീനിയർ താരങ്ങൾക്കും വിശ്രമം നൽകി യുവ നിരയെ കളിപ്പിക്കാനും 2022ലെ ടി :20 ലോകകപ്പിനായി ഒരുങ്ങാനുമാണ് ചർച്ചകൾ നടക്കുന്നത്.

അതേസമയം ഈ തീരുമാനത്തിൽ അവസരങ്ങൾ ലഭിക്കുന്നത് ഈ ഐപിൽ സീസണിൽ ഗംഭീര പ്രകടന മികവ് ആവർത്തിച്ച ചെന്നൈ താരമായ ഋതുരാജ് ഗെയ്ക്ഗ്വാദ്,വെങ്കടേഷ് അയ്യർ, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്ക്, ദേവദത്ത് പടിക്കൽ എന്നിവർക്കാണ്.ഒപ്പം ഈ സീസണിൽ 400ൽ അധികം റൺസ് അടിച്ചെടുത്ത മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ ടീമിലേക്കുള്ള രണ്ടാം വരവായി ഈ പരമ്പര മാറും. ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും തന്നെ ഒഴിവാക്കപ്പെട്ട സഞ്ജുവിന് മികച്ച ഒരു പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ സ്ഥിരമാകുവാൻ ഇത് ഒരു സുവർണ്ണ അവസരമാണ്. മൂന്ന് ടി :20കളാണ് ഈ പരമ്പരയിലുള്ളത്