പാക്കിസ്ഥാന്‍ പുറത്തായിട്ടില്ലാ. ഇനിയും സെമിയില്‍ എത്താന്‍ പ്രതീക്ഷയുണ്ട്.

ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് 2 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 5 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ സെമിഫൈനലിനടുത്ത് എത്തി. ഇതുവരെ ഒരു ടീമിനും സെമിഫൈനലില്‍ എത്താന്‍ ഉറപ്പ് പറയാനായിട്ടില്ലാ. രണ്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ട പാക്കിസ്ഥാനും പ്രതീക്ഷക്ക് വകയുണ്ട്.

ഇനി രണ്ട് മത്സരങ്ങളാണ് പാക്കിസ്ഥാനു ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം വിജയിക്കുകയും മറ്റ് ടീമുകളുടെ ഫലവും നോക്കി പാക്കിസ്ഥാനു സെമിയില്‍ എത്താന്‍ കഴിയും.

pakistan 2022

ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ പാക്കിസ്ഥാന് പരമാവധി ലഭിക്കുക 6 പോയിന്‍റാകും. സൗത്താഫ്രിക്കകെതിരെയുള്ള മത്സരത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുകയും വേണം അടുത്ത മത്സരങ്ങളില്‍ ഇന്ത്യ അല്ലെങ്കില്‍ സൗത്താഫ്രിക്ക തോല്‍ക്കണം. എന്നാല്‍ മാത്രമാണ് പാക്കിസ്ഥാനു മുന്നോട്ട് പോകാന്‍ കഴിയൂ.

ഇവരില്‍ ആരെങ്കിലും തോല്‍വി നേരിട്ടാല്‍ നെറ്റ് റണ്‍ റേറ്റ് നോക്കി ടോപ്പ് 2 വിലെത്താം.

ബാക്കിയുള്ള മത്സരങ്ങള്‍

  • Thursday 03 November: Pakistan v South Africa, SCG, Sydney
  • Sunday 06 November: South Africa v Netherlands, Adelaide Oval
  • Sunday 06 November: Pakistan v Bangladesh, Adelaide Oval
  • Sunday 06 November: Zimbabwe v India, MCG, Melbourne

ഇനിയുള്ള മത്സരങ്ങള്‍ വമ്പന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമാണ് പാക്കിസ്ഥാന് പ്രതീക്ഷയുള്ളു.

Previous articleബാറ്റിംഗിൽ വീണ്ടും ദയനീയമായി പരാജയപ്പെട്ട് രോഹിത് ശർമ.
Next articleകോഹ്ലി ഫേക്ക് ഫീൽഡ് നടത്തി, ഞങ്ങൾക്ക് 5 റൺസ് നൽകിയില്ല, ആരോപണവുമായി ബംഗ്ലാദേശ് സഹ നായകൻ.