കോഹ്ലി ഫേക്ക് ഫീൽഡ് നടത്തി, ഞങ്ങൾക്ക് 5 റൺസ് നൽകിയില്ല, ആരോപണവുമായി ബംഗ്ലാദേശ് സഹ നായകൻ.

ഇന്നായിരുന്നു ലോകകപ്പിൽ ഇന്ത്യ ബംഗ്ലാദേശ് മത്സരം. മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇപ്പോഴിതാ മത്സര ശേഷം വിരാട് കോഹ്ലിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ നൂറുൽ ഹസൻ.

മത്സരത്തിനിടെ കോഹ്ലി ഫേക്ക് ഫീഡിങ് നടത്തിയെന്നാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ ആരോപിക്കുന്നത്. അതുകൊണ്ട് തങ്ങൾക്ക് 5 റൺ പെനാൽറ്റി നൽകണമായിരുന്നെന്നും നൂറുൽ ഹസൻ മത്സരശേഷം ആവശ്യപ്പെട്ടു. 5 റൺസിനായിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചത്. മഴമൂലം ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പതിനാറ് ഓവറിൽ 151 റൺസായി ബംഗ്ലാദേശിന് നൽകിയിരുന്നു.

cricket wc 2022 t20 ind ban 091056 2727696 20221102174905


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 66 റൺസ് നേടി നിൽക്കുന്നതിനിടയിലാണ് മഴ പെയ്തത്

326706.6


“ഞങ്ങൾ നനഞ്ഞ ഔട്ട് ഫീൽഡിലാണ് കളിച്ചതെന്ന് നിങ്ങൾ കണ്ടുവല്ലോ. കൂടാതെ മത്സരത്തിൽ ഫേക്ക് ഫീൽഡിങ് നടത്തിയിരുന്നു. പക്ഷേ ഞങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ല.” നൂറുൽ ഹസൻ പറഞ്ഞു. മത്സരത്തിലെ ഏഴാം ഓവറിനിടെയായിരുന്നു സംഭവം. അർഷദീപ് ബൗണ്ടറി ലൈനിൽ നിന്നും ലഭിച്ച പന്ത് ദിനേഷ് കാർത്തികിന് എറിഞ്ഞ് കൊടുക്കുന്നതിനിടയിലാണ് കോഹ്ലി ത്രോ ചെയ്ത ആക്ഷൻ കാണിച്ചത്.ഇതിനെതിരെയാണ് ബംഗ്ലാദേശ് സഹ നായകൻ ആരോപണം ഉന്നയിച്ചത്.