ബാറ്റിംഗിൽ വീണ്ടും ദയനീയമായി പരാജയപ്പെട്ട് രോഹിത് ശർമ.

Rohit Sharma 1667148339312 1667148339439 1667148339439

ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവെക്കുന്നത്. നെതർലാൻഡ്സിനെതിരായ മത്സരത്തിലെ അർദ്ധ സെഞ്ച്വറി ഒഴിച്ചാൽ ബാക്കി ഒരു മത്സരത്തിലും ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലും മോശം പ്രകടനമാണ് താരം പുറത്തെടുത്തത്.

എട്ടു പന്തികളിൽ നിന്ന് വെറും രണ്ട് റൺസ് എടുത്താണ് താരം പുറത്തായത്. പാക്കിസ്ഥാനെതിരെയും സൗത്താഫ്രിക്കെതിരെയും ദയനീയ പ്രകടനം ആയിരുന്നു ഇന്ത്യൻ നായകൻ കാഴ്ചവച്ചത്. ഇന്ന് ബംഗ്ലാദേശിനെതിരെ ഹസൻ മഹമൂദിന്റെ പന്തിൽ യാസിർ അലിക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. താരത്തിന്റെ ഒരു ക്യാച്ച് ഇന്ന് ബംഗ്ലാദേശ് ആദ്യം വിട്ടുകളഞ്ഞു.

866648 rohitsharmatwitter


എന്നിട്ടും ലഭിച്ച രണ്ടാം അവസരത്തിലും താരത്തിന് വേണ്ട രീതിയിൽ വിനിയോഗിക്കാൻ സാധിച്ചില്ല. ഇക്കൊല്ലത്തെ ട്വന്റി-20 യിലെ രോഹിത് ശർമയുടെ പ്രകടനങ്ങൾ എല്ലാം വളരെയധികം മോശമാണ്. ഇരുപത്തിരണ്ട് ഇന്നിംഗ്സുകളിൽ നിന്ന് 24.56 ശരാശരിയിൽ വെറും 614 റൺസ് ആണ് താരം നേടിയിരിക്കുന്നത്. 137.36 ആണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്. ഇക്കൊല്ലത്തെ താരത്തിന്റെ ഏറ്റവും വലിയ ഉയർന്ന സ്കോർ 72 റൺസാണ്. ലോകകപ്പിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു ഇന്ത്യക്ക് രോഹിത് ശർമയിൽ ഉണ്ടായിരുന്നത്.

See also  ഒന്നും മറന്നിട്ടില്ല രാമാ. തിരിച്ചുവരവിൽ ഋഷഭ് പന്തിന്റെ മിന്നൽ സ്റ്റമ്പിങ്.
348288



എന്നാൽ ഇന്ത്യയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ താരത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. അതേസമയം ലോകകപ്പിൽ ഇതുവരെ മോശം ഫോമിൽ തുടർന്നു കൊണ്ടിരുന്ന രാഹുൽ അർദ്ധ സെഞ്ച്വറിയോടെ തൻ്റെ നല്ല കാലത്തിലേക്ക് തിരിച്ചു വരുന്നതിനെ സൂചന നൽകി. 32 പന്തുകളിൽ നിന്നും നാല് സിക്സറുകളും മൂന്ന് ഫോറുകളും അടക്കം 50 റൺസ് എടുത്താണ് താരം ഇന്ന് മടങ്ങിയത്

Scroll to Top