ഇന്ത്യയെ വീണ്ടും തോൽപ്പിക്കും :വമ്പൻ പ്രവചനവുമായി ഷോയിബ് അക്തർ

ക്രിക്കറ്റ്‌ ലോകം എക്കാലവും വളരെ ആവേശപൂർവ്വം കാത്തിരിക്കാറുള്ളത് ഇന്ത്യ : പാകിസ്ഥാൻ മത്സരങ്ങൾ കാണാൻ തന്നെയാണ്. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ പാകിസ്ഥാൻ ടീം ശക്തരായ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. വരുന്ന 2022ലെ ടി :20 ലോകകപ്പിലും ഇരു ടീമുകളും ഒരിക്കൽ കൂടി ഏറ്റുമുട്ടുമ്പോൾ മറ്റൊരു ക്ലാസ്സിക് മത്സരമാണ് ക്രിക്കറ്റ്‌ പ്രേമികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ ഒരിക്കൽ കൂടി പാകിസ്ഥാൻ മുൻപിൽ ഇന്ത്യൻ സംഘം തോൽക്കുമെന്ന് ഒരു പ്രവചനം നടത്തുകയാണ് മുൻ സ്റ്റാർ പാക് പേസർ ഷോയിബ് അക്തർ.വരുന്ന ഒക്ടോബർ 23നാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

“ഓസ്ട്രേലിയയിലെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ പാകിസ്ഥാൻ ടീമിന് മുൻപിൽ ഇന്ത്യ ജയിക്കാനുള്ള സാധ്യത കുറവാണ്. ടി :20 ക്രിക്കറ്റിൽ പാക് ടീം വളരെ മുൻപിലാണ്. ഇന്ത്യക്ക് മുകളിൽ മികവ് അവർ ഇതിനകം തന്നെ നേടി കഴിഞ്ഞു.എന്റെ അഭിപ്രായത്തിൽ ഇരു ടീമുകളും കളിക്കുമ്പോൾ ഏറ്റവും അധികം സമ്മർദ്ദം സൃഷ്ടിക്കുന്നത് എല്ലാ മാധ്യമങ്ങളും ചേർന്നാണ്. എന്തിനാണ് ഇന്ത്യ തോൽക്കുമ്പോൾ അതൊരു വൻ സംഭവമാക്കി മാറ്റുന്നത്.ഞങ്ങളോട് ഇന്ത്യ തോൽക്കുന്നത് ഒരു സാധാരണ സംഭവം മാത്രമായി കാണുക ” ഷോയിബ് അക്തർ അഭിപ്രായം വിശദമാക്കി.

ഇന്ത്യൻ ടീം നായകനായി ഒരു ബൗളർ എത്തണമെന്നും പറഞ്ഞ അക്തർ സ്റ്റാർ പേസർ ബുംറ ക്യാപ്റ്റനായി എത്താൻ വളരെ യോഗ്യനാണെന്നും പറഞ്ഞു. “ഒരു ഫാസ്റ്റ് ബൗളർ ക്യാപ്റ്റൻ ആയി എത്താൻ എന്താണ് ഇത്ര പ്രശ്നം. ഇന്ത്യൻ ടീമിൽ ഒരു ഫാസ്റ്റ് ബൗളർ നായകനായി എത്തും എന്നാണ് എന്റെ വിശ്വാസം. കപിൽ ദേവ് ഒരു ബൗളർ അല്ലായിരുന്നോ. അദ്ദേഹം മികച്ച ഒരു നായകനുമായിരുന്നല്ലോ. കൂടാതെ ഇമ്രാൻ ഖാൻ, വസീം ആക്രം എല്ലാം പാകിസ്ഥാന്റെ വളരെ മികച്ച ക്യാപ്റ്റൻമാരായിരുന്നു “അക്തർ തുറന്ന് പറഞ്ഞു.

Previous articleരഹാനെ ടെസ്റ്റ്‌ നായകനായി എത്തട്ടെ : ആവശ്യവുമായി മുൻ താരം
Next articleകോഹ്ലി വരുന്നത് തടയാൻ ധോണി നോക്കി : വെളിപ്പെടുത്തി മുൻ താരം