കോഹ്ലി വരുന്നത് തടയാൻ ധോണി നോക്കി : വെളിപ്പെടുത്തി മുൻ താരം

images 2022 01 25T125809.157

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലി ക്യാപ്റ്റൻസി സ്ഥാനങ്ങൾ എല്ലാം ഒഴിഞ്ഞ് നിലവിൽ ടീമിലെ കേവലം ഒരു ബാറ്റ്‌സ്മാനാണ്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിൽ തനിക്ക് എക്കാലവും വഴി കാട്ടിയിട്ടുള്ളത് മുൻ ഇന്ത്യൻ നായകനായ ധോണിയാണെന്ന് വിരാട് കോഹ്ലി പലവിധ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.എന്നും തന്റെ ക്യാപ്റ്റൻ ധോണിയാണെന്ന് പറഞ്ഞ വിരാട് കോഹ്ലി 2014ലാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി ധോണിയിൽ നിന്നായി സ്വീകരിച്ചത്.എന്നാൽ വിരാട് കോഹ്ലിയുടെ അരങ്ങേറ്റം തടയാൻ ധോണി ശ്രമിച്ച് എന്നുള്ള ആരോപണവുമായി എത്തുക ആണ് ഇപ്പോൾ മുൻ ഇന്ത്യൻ ടീം ചീഫ് സെലക്ടറായ ദിലീപ് വെങ്ങ്സാർക്കർ.

തുടക്കകാലയളവിൽ കോഹ്ലിക്ക് ഒരു അതങ്ങേറ്റ അവസരം ഒരുക്കാനായി അന്നത്തെ നായകനും കോച്ചായ ഗാരി കേഴ്സ്റ്റനും താല്പര്യം ഇല്ലായിരുന്നുവെന്ന് പറഞ്ഞ വെങ്ങ്സാർക്കർ. ധോണിക്ക് ഏറെ ആഗ്രഹം അന്നത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാനായിരുന്ന ബദരീനാദിന് അവസരം നൽകാനായി മാത്രമായിരുന്നുവെന്നും വെങ്ങാസ്ക്കർ വെളിപ്പെടുത്തി.2008ലാണ് ലങ്കൻ പരമ്പരയിലാണ് കോഹ്ലി ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞത്. ഈ പരമ്പര കോഹ്ലിക്ക് അരങ്ങേറാൻ ഒരു ബെസ്റ്റ് അവസരമെന്ന് ഞാൻ കരുതിയതായി ദിലീപ് വെങ്ങാസ്ക്കർ വിശദമാക്കി.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)
images 2022 01 25T125756.184

“കോഹ്ലിക്ക് ഇതാണ് ശരിയായിട്ടുള്ള അവസരം എന്ന് ഞാനും എന്റെ കൂടെ ഉണ്ടായിരുന്ന സെലക്ടർമാരും കൂടി കരുതി. എന്നാൽ കോച്ചും ധോണിയും അതിൽ അത്ര ഇഷ്ടം കാട്ടിയില്ല. അവർ കൂടുതൽ ആഗ്രഹിച്ചത് ബദരീനാദ് ടീമിൽ എത്താൻ തന്നെയാണ്. എന്നാൽ ഞങ്ങൾ ആ തീരുമാനത്തിൽ ഉറച്ച് നിന്നും. ശേഷം എന്നോട് കളിപ്പിച്ചാണ് അന്നത്തെ ബിസിസിഐ ട്രെഷററായ ശ്രീനിവാസൻ എന്നെ ചീഫ് സെലക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്. ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ ടീമിൽ എത്തിക്കാൻ അവർ ആഗ്രഹിച്ചു ” വെങ്ങാസ്ക്കർ തുറന്ന് പറഞ്ഞു.

Scroll to Top