രഹാനെ ടെസ്റ്റ്‌ നായകനായി എത്തട്ടെ : ആവശ്യവുമായി മുൻ താരം

images 2022 01 25T085135.195

ഇന്ത്യൻ ക്രിക്കറ്റിനെ വളരെ അധികം ഞെട്ടിച്ചാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി റോളും വിരാട് കോഹ്ലി ഒഴിഞ്ഞത്. ലിമിറ്റഡ് ഓവർ ടീമിന്റെ നായകന്റെ കുപ്പായങ്ങളിൽ നിന്നും നേരത്തെ പടിയിറങ്ങിയ വിരാട് കോഹ്ലി സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ പിന്നാലെയാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസിയും ഒഴിഞ്ഞത്. കോഹ്ലിക്ക് പകരം ആരാകും നായകന്റെ റോളിൽ എത്തുകയെന്നുള്ള ചർച്ചകൾ വളരെ അധികം സജീവമാകാവേ വ്യത്യസ്ത അഭിപ്രായങ്ങളും പേരുകളുമാണ് മുൻ താരങ്ങൾ അടക്കം ഇപ്പോൾ മുൻപോട്ട് വെക്കുന്നത്.

രോഹിത് ശർമ്മക്കാണ് ടെസ്റ്റ്‌ നായകന്റെ സ്ഥാനത്തേക്ക് ഏറെ സാധ്യതകൾ എങ്കിലും ബാറ്റിങ് ഫോമിൽ എത്തിയാൽ സീനിയർ താരമായ അജിങ്ക്യ രഹാനെയെയും ടെസ്റ്റ്‌ നായകനായി നിയമിക്കാമെന്നാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ അഭിപ്രായം.

” രോഹിത് ശർമ്മക്കാണ് നിലവിലെ ഈ ഒരു സാഹചര്യത്തിൽ ടെസ്റ്റ്‌ ക്യാപ്റ്റൻസി ലഭിക്കുകയെന്ന് തോന്നുന്നത്. രാഹുല്‍ ഈ സ്ഥാനത്തേക്ക് നമുക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു പേരാണ്. എങ്കിലും തന്റെ പഴയ ബാറ്റിംഗ് മികവ് നേടിയാൽ രഹാനെയും ടെസ്റ്റ്‌ ക്യാപ്റ്റൻ റോളിൽ എത്താൻ മിടുക്കനാണ്. പല തവണ രഹാനെ ക്യാപ്റ്റനായി അക്കാര്യം തെളിയിച്ചതാണ്.ഒരുപാട് ഓപ്ഷൻ മുൻപിലുള്ളത് ഇന്ത്യക്ക് ഒരു അനുഗ്രഹം തന്നെയാണ്.ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റനായി മികച്ച റെക്കോർഡുള്ള രോഹിത് തന്നെയാണ് ടെസ്റ്റ്‌ നായകനായി എത്താൻ ഏറ്റവും അധികം സാധ്യത ” വോൺ നിരീക്ഷിച്ചു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

” ടെസ്റ്റ്‌ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് കോഹ്ലിയുടെ ഒരു ഷോക്കിങ് തീരുമാനം തന്നെയായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റിൽ അനേകം നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് കോഹ്ലി. അദ്ദേഹത്തെ ടെസ്റ്റ്‌ നായകന്റെ കുപ്പായം അഴിച്ചെന്ന വാർത്ത എന്നെ ഞെട്ടിച്ചു ഒരുപാട് ആളുകളെ പ്രചോദിപ്പിച്ച നായകനാണ് കോഹ്ലി. ടെസ്റ്റ്‌ ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും മാറി എങ്കിലും അവൻ ഇപ്പോഴും തനിക്ക് നമ്പർ 1 ഫോർമാറ്റ്‌ ടെസ്റ്റ്‌ എന്നാണ് പറയുന്നത്. കോഹ്ലിയുടെ ബാറ്റിൽ നിന്ന് റൺസ്‌ നമ്മൾ വളരെ അധികം പ്രതീക്ഷിക്കുന്നു ” വോൺ വാചാലനായി.

Scroll to Top