ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന മത്സരമാണ് ന്യൂസിലാൻഡിനെതിരായി നാളെ ആരംഭിക്കുന്നത്.പാകിസ്ഥാനോട് 10 വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങി എത്തുന്ന ടീം ഇന്ത്യൻ ടീമിന് വരുന്ന മത്സരത്തിൽ ജയിക്കേണ്ടത് വളരെ ഏറെ നിർണായകമാണ്. കൂടാതെ ഇത്തവണ ലോകകപ്പിൽ സെമി ഫൈനൽ യോഗ്യത നേടണമെങ്കിൽ ഈ മത്സരം ജയിക്കുക എന്നുള്ള ഓപ്ഷൻ മാത്രമേ കോഹ്ലിക്കും ടീമിനും മുൻപിലുള്ളൂ.പ്രധാന മത്സരം കളിക്കാനെത്തുന്ന ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവൻ എപ്രകാരമാകുമെന്ന ആശങ്കയും ആരാധകർക്കിടയിലും മുൻ താരങ്ങളിലും സജീവമാണ്. ഹാർദിക് പണ്ട്യ, ഭുവനേശ്വർ കുമാർ അടക്കമുള്ള മോശം ഫോമിലുള്ള താരങ്ങൾക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്നതാണ് മുഖ്യ ചോദ്യം.
എന്നാൽ കിവീസിന് എതിരായ മത്സരം ആരംഭിക്കും മുൻപായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുകയാണിപ്പോൾ മുൻ ശ്രീലങ്കൻ താരം മൂത്തയ്യ മുരളീധരൻ. നിലവിലെ ഇന്ത്യൻ ബൗളിംഗ് നിരയിൽ ആശങ്കകൾ പ്രകടിപ്പിക്കുന്ന മുത്തയ്യ മുരളീധരൻ ജസ്‌പ്രീത് ബുംറയെ വളരെ അമിതമായി ഇന്ത്യൻ ടീം ആശ്രയിക്കുന്നത് ഗുണത്തേക്കാൾ അധികം പ്രശ്നങ്ങൾ മാത്രമാകും സൃഷ്ടിക്കുക്കയെന്നും തുറന്ന് പറഞ്ഞു. എപ്പോഴും ക്യാപ്റ്റന്റെ എല്ലാ വിശ്വാസവും കാത്തുസൂക്ഷിക്കാൻ ബുംറ ശ്രമിക്കാറുണ്ട് എങ്കിലും താരത്തിന്റെ മുകളിൽ സമ്മർദ്ദം വർധിക്കുകയാണെന്ന് കൂടി മുരളീധരൻ ചൂണ്ടികാട്ടി.
“നമ്മൾ ഈ ലോകകപ്പിലെ മികച്ച ഒരു പാകിസ്ഥാനെ നോക്കൂ അവരുടെ ഒപ്പം മികച്ച ഒരു ബൗളിംഗ് യൂണിറ്റ് ഉണ്ട്. ഷഹീൻ അഫ്രീഡി, ഹാരിഫ് റൗഫ് എല്ലാം അപകടകാരികളാണ്. ഇന്ത്യൻ ടീമും ആ ഒരു റേഞ്ചിൽ എത്തണം. രണ്ട് സ്പിൻ ബൗളർമാരെ കളിപ്പിക്കാനും ഒപ്പം രണ്ട് പേസർമാർക്ക് പുറമേ ഹാർദിക്കിനെ ബൗൾ ചെയ്യിപ്പിക്കാനും ഇന്ത്യൻ ടീം ശ്രമം നടത്തണം.ഇന്ത്യൻ ടീം ബാക്കിയുള്ള മത്സരങ്ങളിൽ ശരിയായ ബാലൻസ് കണ്ടെത്തുകയാണ് വേണ്ടത് അല്ലാതെ ജസ്‌പ്രീത് ബുംറയെ അധികമായി വീണ്ടും ആശ്രയിക്കുക അല്ല “മുരളീധരൻ തന്റെ അഭിപ്രായം വിശദമാക്കി.