കടുത്ത സമര്‍ദ്ദം ഉള്ളിലൊതുക്കിയാണ് ബാബര്‍ അസം കളിച്ചത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

2021 ഐസിസി ലോകകപ്പില്‍ സ്വപ്ന കുതിപ്പാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന്‍, ന്യൂസിലന്‍റിനെയും അഫ്ഗാനെയും തോല്‍പ്പിച്ച് സെമിഫൈനലിന്‍റെ അടുത്ത് എത്തി നില്‍ക്കുകയാണ്. 3 മത്സരങ്ങളില്‍ 128 റണ്‍സ് നേടി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക്കിസ്ഥാനെ മുന്നില്‍ നിന്നും നയിക്കുന്നത്.

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബാബര്‍ അസമിന്‍റെ പിതാവ് വന്‍ വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാക്കിസ്ഥാനെ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ വിജയത്തിലേക്ക് മകന്‍ നയിക്കുമ്പോള്‍, അമ്മ വെന്‍റിലേറ്ററിലായിരുന്നു. ഇന്ത്യക്കെതിരെയുള്ള സമര്‍ദ്ദമേറിയ മത്സരത്തിലും ബാബര്‍ അസമിന്‍റെ ഏകാഗ്രത നഷ്ടമായില്ലാ. 52 പന്തില്‍ 68 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

സമൂഹമാധ്യമത്തിലൂടെയാണ് ബാബര്‍ അസമിന്‍റെ പിതാവ് ഇക്കാര്യം അറിയിച്ചത്. ” ഇനി എന്‍റെ രാജ്യം കുറച്ച് സത്യങ്ങള്‍ അറിയണം. മൂന്നു തുടര്‍ വിജയങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഞങ്ങളുടെ വീട്ടില്‍ ഒരു പരീക്ഷണമുണ്ടായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിനു മുന്‍പ്, ബാബറിന്‍റെ അമ്മ വെന്‍റിലേറ്ററിലായിരുന്നു. കടുത്ത സമര്‍ദ്ധത്തിലാണ് ബാബര്‍ 3 മത്സരങ്ങളും കളിച്ചത് ” കാരണങ്ങളില്ലാതെ ദേശിയ ഹീറോകളെ വിമര്‍ശിക്കരുത് എന്ന് പറയാനാണ് ഇത് പോസ്റ്റ് ചെയ്തത് എന്നാണ് ബാബര്‍ അസമിന്‍റെ പിതാവ് പറയുന്നത്.