മോശം അമ്പയറിങ് ; പരാതി നൽകാൻ ഒരുങ്ങി ബംഗ്ലാദേശ്.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് വമ്പൻ തോൽവി വഴങ്ങിയിരുന്നു. ഇപ്പോഴിതാ മത്സരത്തിലെ മോശം അംപയറിങ്നും ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ സ്ലെഡ്ജിങ്ങിനുമെതിരെ ഐസിസി ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.

മത്സരം കാണുന്നവർക്ക് പോലും ഔട്ട് ആണെന്ന് ഉറപ്പായ പലതും അതും ഔട്ട് നൽകാതെയിരുന്ന അമ്പയർമാരായ അഡ്രിയാൻ ഹോൾഡ്സ്റ്റോക്കിൻ്റെയും, മ റൈസ് ഇറാസ്മസിൻ്റെയും തീരുമാനങ്ങളാണ് ആരാധകരെയും എല്ലാവരെയും ഞെട്ടിച്ചത്.

images 10 3


മത്സരത്തിലെ രണ്ടാമിന്നിംഗ്സിൽ ഇതിൽ വെറും 53 റൺസിനായിരുന്നു ബംഗ്ലാദേശ് ടീം ഓൾ ഔട്ടായത്. 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 220 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ സിമോൺ ഹാർമർ മൂന്ന് വിക്കറ്റും, കേശവ് മഹാരാജ് 7 വിക്കറ്റും സ്വന്തമാക്കി.

images 9 3


ഏകദിനപരമ്പരയിൽ മാച്ച് റഫറി മോശമായി പെരുമാറിയതിനും, മോശം അംപയറിങ്ങിനുമെതിരെയും ഐ സി സി ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ ടെസ്റ്റിന് ശേഷം വീണ്ടും പരാതി നൽകാൻ ബംഗ്ലാദേശ് ഒരുങ്ങുന്നത്.


ഔട്ട് ആണെന്ന് ഉറപ്പായ നിരവധി തീരുമാനങ്ങൾ അമ്പയർമാർ നിഷേധിച്ചു. ഇതിനെല്ലാം റിവ്യൂ എടുത്തപ്പോൾ ബംഗ്ലാദേശിന് അനുകൂലമായിരുന്നു വന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആതിഥേയരായ രാജ്യങ്ങളിലെ അമ്പയർമാരെ മത്സരത്തിന് നിയോഗിക്കാൻ ഐസിസി അനുവാദം നൽകിയിരുന്നു. അമ്പയർമാരുടെ പല തീരുമാനങ്ങളും സംശയാസ്പദമായതിനാൽ ബംഗ്ലാദേശിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലും നിഷ്പക്ഷ അമ്പയർമാരെ വീണ്ടും നിയോഗിക്കണമെന്ന ആവശ്യം ഉയരുകയാണ്.

Previous articleമൂന്ന് ഡോട്ട് ബോളുകൾക്ക് വിക്കറ്റ് വേണം, 100 മീറ്റർ സിക്സിന് 8 റൺസും. പുതിയ നിയമം വേണം എന്ന് ചഹൽ
Next articleതകര്‍പ്പന്‍ റെക്കോഡുമായി കെല്‍ രാഹുല്‍ ; മുന്നില്‍ വീരാട് കോഹ്ലി.