സ്‌ക്വാഡിലെ ഇന്ത്യൻ താരത്തിന് കോവിഡ് :ടെസ്റ്റ് പരമ്പരക്ക്‌ കനത്ത തിരിച്ചടി

322714

ക്രിക്കറ്റ്‌ ആരാധകരും ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക്‌ തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ കനത്ത തിരിച്ചടിയായി ഇന്ത്യൻ ക്യാമ്പിൽ താരങ്ങൾക്ക് കോവിഡ് ബാധ റിപ്പോർട്ട്‌ ചെയ്തതായി ഏതാനും ചില റിപ്പോട്ടുകൾ പുറത്തുവരുന്നു.ടീം ഇന്ത്യയുടെ സ്‌ക്വാഡിലെ 23 താരങ്ങളിൽ ഒരാൾക്ക്‌ കോവിഡ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തതായിട്ടാണ് ഇപ്പോൾ ചില മാധ്യമ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. എല്ലാ താരങ്ങളും ഇംഗ്ലണ്ട് പരമ്പരക്ക്‌ മുൻപായി ഇന്ന് ദർഹാമിൽ വരുവാനിരിക്കെയാണ് ഈ തിരിച്ചടി. കൗണ്ടി ടീമുമായി ഇന്ത്യൻ ടീമിന് പരിശീലന മത്സരം ജൂലൈ 20 ന് തുടങ്ങുന്നതിനായി മുൻപായി എല്ലാ ടീം അംഗങ്ങളും കോവിഡ് പരിശോധനക്ക്‌ വിധേയരാകും.

എന്നാൽ സ്‌ക്വാഡിലെ ഏത് പ്രമുഖ താരത്തിനാണ് രോഗം സ്ഥിതീകരിച്ചത് എന്നത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ ഇതുവരെ വന്നിട്ടില്ല. ഒപ്പം ബിസിസിഐ ഇക്കാര്യത്തിൽ ഒരു തരം പ്രതികരണവും നടത്തിയിട്ടില്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് വൈകാതെ വിശദമായ ഒരു പ്രസ്താവന പുറത്തുവിടുമെന്നാണ് ചില സൂചനകൾ ലഭിക്കുന്നത്. നിലവിൽ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻസിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും ഇംഗ്ലണ്ടിൽ ഇരുപത് ദിവസത്തെ ഹോളിഡേക്ക്‌ അനുവാദം നൽകിയിരുന്നു. താരങ്ങൾ പലരും കുടുംബവും ഒപ്പം പല സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.ഇപ്പോൾ ഒരു താരത്തിന് കോവിഡ് 19 രോഗം സ്ഥിതീകരിച്ചതോടെ എല്ലാവരും കൂടുതൽ പരിശോധനകൾക്ക് വിധേയരാകും.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ഏത് താരത്തിനാണ് രോഗം ഇപ്പോൾ പിടിപെട്ടത് എന്നത് സംബന്ധിച്ചുള്ള അറിയിപ്പ് ബിസിസിഐ നൽകുമെങ്കിലും താരങ്ങൾ പലരും ആൾക്കൂട്ടത്തിൽ നിന്നും ഫോട്ടോകൾ മറ്റും എടുക്കുന്നത് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു നിലവിൽ പരിക്കേറ്റ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അശ്വിൻ കൗണ്ടി ടീമിനായി കളിക്കുകയാണ്. ടീമിന്റെ നായകൻ കോഹ്ലിയടക്കം ജിമ്മിലെ ചില വർക്ക്‌ ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.

Scroll to Top